ഐഎസ്എല്‍: നിര്‍ണായക പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷാറ്റോറി

Published : Oct 04, 2019, 12:53 PM IST
ഐഎസ്എല്‍: നിര്‍ണായക പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷാറ്റോറി

Synopsis

മാറിമാറി വരുന്ന പരിശീലകരും ടീം ഘടനയിൽ അടിക്കടി വരുത്തുന്ന മാറ്റങ്ങളും കഴിഞ്ഞ സീസണുകളില്‍ താരങ്ങളെ അസ്വസ്ഥരാക്കിയിരുന്നു  

കൊച്ചി: ഐഎസ്എൽ ആറാം സീസണിന് മുന്‍പ് സുപ്രധാന പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷാറ്റോറി. ടീമിൽ അടിക്കടി മാറ്റങ്ങൾ വരുത്തില്ലെന്ന് ഷാറ്റോറി പറഞ്ഞു. കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ടായ മാറ്റങ്ങൾ ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. 

'പരിചയ സമ്പത്തുള്ളതിനാലാണ് നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബച്ചെയെ നായകനായി തെരഞ്ഞെടുത്തത്. യുഎഇയിലെ പ്രീസീസൺ മത്സരങ്ങളിൽ പങ്കെടുക്കാനാവത്തത് തിരിച്ചടിയായെങ്കിലും ഐഎസ്എൽ ആറാം സീസണിന് ബ്ലാസ്റ്റേഴ്സ് ടീം പൂർണ്ണ സജ്ജമാണ്' എന്നും ഷാറ്റോറി പറഞ്ഞു

നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ കഴിഞ്ഞ സീസണിൽ പ്ലേഓഫിലെത്തിച്ചത് ഡച്ച് പരിശീലകനായ എൽകോ ഷാറ്റോറി- ഒഗ്‌ബച്ചെ കൂട്ടുകെട്ടായിരുന്നു. ഇവർ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്‍റെ തലവര മാറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി