
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സെമി ഫൈനല്‍ ലക്ഷ്യമിട്ട് ബംഗളൂരു എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഇന്നിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലാണ് പ്ലേ ഓഫ് മത്സരം. ഒരുപാദം മാത്രമുളളതിനാല്‍ നിര്‍ണായക മത്സരമാണ് ഇന്നത്തേത്. തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറുക കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. മറുവശത്ത് തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ബംഗളൂരൂ. ബംഗളൂരു അവസാന എട്ട് കളിയിലും ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് അവസാന മൂന്ന് കളിയിലും തോറ്റു.
എന്നാല്‍ ബംഗളൂരു തുടര്‍വിജയങ്ങളില്‍ ആശങ്കയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി കഴിഞ്ഞു. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ജയത്തില്‍ കുറഞ്ഞതൊന്നും ടീം ചിന്തിക്കുന്നില്ല. ജീവന്‍മരണ പോരാട്ടമാണ്. ജയിക്കുകയല്ലാതെ രക്ഷയില്ല. പോരാട്ടം എതിരാളികളുടെ തട്ടകത്തിലാവുമ്പോള്‍ വെല്ലുവിളികള്‍ ഏറെ. ബംഗളൂരു എഫ് സി അവസാന എട്ടുകളിയില്‍ തോറ്റിട്ടില്ല. എന്നാല്‍ ഇതൊന്നും ബ്ലാസ്റ്റേഴ്‌സിനെ ആശങ്കെപ്പടുത്തുന്നില്ല.'' വുകോമനോവിച്ച് വ്യക്തമാക്കി.
ഇരുപത് കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ഇരുപത്തിയെട്ട് ഗോളാണ് നേടിയത്. വഴങ്ങിയതും ഇരുപത്തിയെട്ടുഗോള്‍. സെമിഫൈലില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ പഴുതുകള്‍ അടയ്ക്കാന്‍ ഏറെയുണ്ട് ബ്ലാസ്റ്റേഴ്‌സിന്. ബ്ലാസ്റ്റേഴ്‌സിനെതിരെ ഹോം ഗ്രൗണ്ടില്‍ ബംഗളൂരു ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. സീസണില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചു. രണ്ടാം പാദത്തില്‍ ബംഗളൂരുവില്‍ റോയ് കൃഷ്ണയുടെ ഒറ്റഗോളിനായിരുന്നു ഛേത്രിയുടേയും സംഘത്തിന്റെയും ജയം.
ഇതോടെ ഇരുടീമുകളുടേയും ആരാധകര്‍ ഗാലറിയില്‍ ഏറ്റുമുട്ടുകയും ചെയ്തു. പ്ലേ ഓഫില്‍ വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ കളത്തിനകത്തും പുറത്തും ഒരുപോലും പോരാട്ടച്ചൂട് നിറയുമെന്നുറപ്പ്. സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നോര്‍ത്ത് അപ്പര്‍, നോര്‍ത്ത് ലോവര്‍, സൗത്ത് സ്റ്റാന്‍ഡുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നാണ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇരു ടീമുകളുടെ ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും പ്രതിജ്ഞാബന്ധമാണ് എന്നും ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റില്‍ പറയുന്നു.
ഇന്‍ഡോറിലേത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്ന പിച്ച്; തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!