
കൊച്ചി: ഡ്യൂറൻഡ് കപ്പിനായി തയ്യാറെടുപ്പുകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്. സൂപ്പർ താരം അഡ്രിയാൻ ലൂണ , ദിമിത്രിയോസ് അടക്കം പ്രമുഖ താരങ്ങൾ ഉൾപ്പെട്ട സംഘമാണ് മത്സരത്തിനിറങ്ങുക. ഈ മാസം എട്ടിന് കൊച്ചിയിൽ നിന്ന് ടീം കൊൽക്കത്തയിലേക്ക് തിരിക്കും.
ഓഗസ്റ്റ് 13ന് ഗോകുലം എഫ്‌സിയുമായാണ് ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ അദ്യ മത്സരം. 24 ടീമുകൾ ഉൾപ്പെടുന്ന ടൂർണ്ണമെന്‍റിൽ സി ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്. ഗോകുലം എഫ് സിയ്ക്ക് പുറമെ മുൻ വർഷത്തെ ചാമ്പ്യൻമാരായ ബംഗലുരു എഫ് സി, ഇന്ത്യൻ എയർഫോഴ്സ് അടമുള്ള ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് പ്രധാനികൾ.
ആറ് ഗ്രൂപ്പ് ജേതാക്കളും, ടൂർണമെന്‍റിലെ മികച്ച് മറ്റ് രണ്ട് ടീമുകളുമാണ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കുക എന്നതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത വെല്ലുവിളിയാണ് ടൂര്‍ണമെന്‍റില്‍ നേരിടേണ്ടിവരിക. സൂപ്പർ താരം അഡ്രിയാൻ ലൂണ, മുന്നേറ്റതാരം ദിമിത്രിയോസ്, സെന്‍റർ ബാക്ക് മാർകോ ലസ്കോവിച്ച് അടക്കം സീനിയര്‍ താരങ്ങളെല്ലാം ടൂർണ്ണമെന്‍റിനിറങ്ങും. എന്നാല്‍ ടൂര്‍ണമെന്‍റില്‍ മറ്റ് ടീമുകള്‍ യുവനിരക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
ഡ്യൂറന്‍ഡ് കപ്പിനുള്ള അന്തിമ സ്ക്വാഡിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മുന്നോടിയായി ടീം കൊച്ചിയിൽ പരിശീലനത്തിലാണ്. എറണാകുളത്ത് പനമ്പിള്ളി നഗര്‍ഗ്രൗണ്ടിലാണിപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ പരിശീലനം നടത്തുന്നത്.
നേരത്തെ നടന്ന സന്നാഹ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മികച്ച വിജയം നേടിയിരുന്നു. മുന്നേറ്റ നിരയിലും പ്രതിരോധത്തിലും വിദേശ താരങ്ങളെ ഇനിയും സൈൻ ചെയ്യാനുണ്ട്. ഡ്യൂറൻഡ് കപ്പ് കഴിയുന്നതോടെ സൈനിംഗ് പൂർത്തിയാക്കി ടീം ഐ എസ് എൽ മത്സരത്തിനായി സജ്ജമാക്കുന്നതിനാണ് കോച്ച് ഇവാൻ വുകമനോവിച്ച് അടക്കം ടീം മാനേജ്മെന്‍റ് തയ്യാറെടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!