
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യചിഹ്നം തയാറാക്കാന്‍ ആരാധകര്‍ക്കും അവസരം. ഐഎസ്എല്‍ ആറാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം തയാറാക്കാനാണ് ആരാധകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. ഭാഗ്യ ചിഹ്നത്തിന്റെ ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രൂപകൽപനകൾ 2019 സെപ്റ്റംബർ 16 മുതൽ 25 വരെ സമർപ്പിക്കാം.
തിരഞ്ഞെടുക്കുന്ന ഡിസൈൻ അടുത്ത ഐഎസ്എല്‍ സീസണില്‍ ക്ലബിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമായി ഉൾപ്പെടുത്തുകയും, ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 പതിപ്പ് ആരംഭിക്കുന്നതിന് മുമ്പ് അനാച്ഛാദനം ചെയ്യുകയും ചെയ്യും. മത്സരത്തിലെ വിജയിക്ക് കെബിഎഫ്‌സിയുടെ പുതിയ ഭാഗ്യ ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങിന്റെ ഭാഗമാകാനുള്ള സുവർണ്ണാവസരവും ലഭിക്കും.
ആരാധകർക്ക് വളരെ ലളിതമായ രീതിയിൽ ഈ മത്സരത്തിന്റെ ഭാഗമാകാം. കേരള ബ്ലാസ്റ്റേഴ്സ് ലോഗോയിലുള്ള ആനയോട് സാമ്യമുള്ള ഒരു ഭാഗ്യ ചിഹ്ന ഡിസൈൻ രൂപകൽപ്പന ചെയ്യുക. ലോഗോയിലുള്ള മഞ്ഞ, നീല എന്നീ നിറങ്ങളുടെ സംയോജനത്തിലാകണം ഭാഗ്യ ചിഹ്നവും രൂപകൽപ്പന ചെയ്യേണ്ടത്. സൃഷ്ടികൾ http://www.keralablastersfc.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ 'ഡിസൈൻ ദി മാസ്‌കോട്ട്' എന്ന പ്രത്യേക ടാബിൽ ജെപിഇജി, പിഎൻജി, ജിഐഎഫ് ഫോർമാറ്റുകളിൽ അപ്‌ലോഡ് ചെയ്യുക. അന്തിമ രൂപകൽപ്പന ഏഴ് അടി ഉയരത്തിൽ അളക്കാവുന്നതായിരിക്കണം.
ഈ സംരംഭത്തിലൂടെ ഈ സീസണിലെ ക്ലബ്ബിന്റെ എല്ലാ പ്രധാന പ്രവർത്തനങ്ങളിലും ആരാധകരെ ഉൾപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന് മുൻപ് ആരാധകർക്കായി 'കെബിഎഫ്സി ട്രൈബ്സ്' പദ്ധതിയും ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!