ഐ ലീഗ് സാന്നിധ്യമറിയിക്കാന്‍ കേരള യുനൈറ്റഡ് എഫ്‌സി; ലക്ഷ്യം സെക്കന്‍ഡ് ഡിവിഷനില്‍ മികച്ച പ്രകടനം

By Web TeamFirst Published Sep 16, 2021, 12:21 PM IST
Highlights

മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. ബംഗളൂരുവിലാണ് ഇത്തവണ ഐ ലീഗ് സെക്കന്‍ ഡിവിഷന്‍ ചാംപ്യന്‍ഷിപ്പ്. അതില്‍ കിരീടം നേടി ഐ ലീഗ് ബര്‍ത്ത് ഉറപ്പിക്കുകയാണ് ടീമിന്റെ ലക്ഷ്യം.
 

മലപ്പുറം: ഗോകുലം കേരളയ്ക്ക് പുറകെ ഐ ലീഗില്‍ സാന്നിധ്യമറിയിക്കാന്‍ മറ്റൊരു കേരള ടീം കൂടി. മലപ്പുറത്ത് നിന്ന് കേരള യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബാണ് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് ചുവട് വെക്കുന്നത്. സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗില്‍ തിളങ്ങാനുള്ള ഒരുക്കത്തിലാണ് കേരള യുണൈറ്റഡ് എഫ് സി.

മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. ബംഗളൂരുവിലാണ് ഇത്തവണ ഐ ലീഗ് സെക്കന്‍ ഡിവിഷന്‍ ചാംപ്യന്‍ഷിപ്പ്. അതില്‍ കിരീടം നേടി ഐ ലീഗ് ബര്‍ത്ത് ഉറപ്പിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഈ സീസണില്‍ ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനിലേക്ക് യോഗ്യത നേടിയ ഏക കേരള ടീമാണ് കേരള യുണൈറ്റഡ്.

ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ലീമയെന്ന പ്രതിരോധ താരമാണ് ടീമിലെ പ്രമുഖ വിദേശ കളിക്കാരന്‍. പത്ത് ടീമുകള്‍ മാറ്റുരയ്ക്കുന്ന സെക്കന്‍ഡിവിഷന്‍ ലീഗില്‍ കിരീടം നേടാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരള യുണൈറ്റഡ്.

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പാണ് ടീമിന്റെ ഉടമകള്‍. ടീം ഈയിടെ കളിച്ച സൗഹൃദ മത്സരങ്ങളിലെല്ലാം മികവ് പ്രകടിപ്പിച്ചിരുന്നു. സീസണില്‍ ടീമിന്റെ പ്രകടനം മികച്ചതാവുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

click me!