15 വർഷം കട്ട അർജന്‍റീനക്കാരന്‍, പിന്നെ ജര്‍മനിക്കൊപ്പം; ടോം ജോസഫിനെ കണ്ടവരുണ്ടോയെന്ന് കിഷോര്‍, മറുപടി

By Web TeamFirst Published Dec 3, 2022, 3:38 PM IST
Highlights

വോളിബോളിലൂടെ കേരളത്തിന്‍റെ പ്രിയപ്പെട്ടവരായി മാറിയ ടോം ജോസഫും കിഷോര്‍ കുമാറും തമ്മിലുള്ള വാക് പോരാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. ടോമിനെ കണ്ടവരുണ്ടോ എന്ന് ചോദിച്ച് കിഷോര്‍ കുമാറാണ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 

തിരിവനന്തപുരം: ലോകകപ്പ് മത്സരങ്ങള്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ ആരാധകര്‍ തമ്മിലുള്ള വാക് പോര് വോളിബോള്‍ കോർട്ടിലേക്കും. വോളിബോളിലൂടെ കേരളത്തിന്‍റെ പ്രിയപ്പെട്ടവരായി മാറിയ ടോം ജോസഫും കിഷോര്‍ കുമാറും തമ്മിലുള്ള വാക് പോരാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. ടോമിനെ കണ്ടവരുണ്ടോ എന്ന് ചോദിച്ച് കിഷോര്‍ കുമാറാണ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 

കിഷോര്‍ കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

''വോളിബോൾ താരം ടോം ജോസഫിനെ കണ്ടവരുണ്ടോ... ഉണ്ടെങ്കിൽ ഒന്ന് വിളിക്കാൻ പറയണേ.. പണ്ട് കഴിഞ്ഞ 15 കൊല്ലം കട്ട അർജന്റ്റീനക്കാരനായിരുന്ന ടോം ഒരു കൊല്ലം ജർമനിയോട് തോറ്റപ്പോ അന്ന് ജർമനിയോടൊപ്പം പോയി. അതിൽ സങ്കടമില്ല. ഈ അടുത്ത കാലത്ത് എവിടെയോ പറഞ്ഞത് കേട്ടു ഞാൻ ജനിച്ചപ്പോഴേ ജർമനിക്കാരനായിരുന്നു എന്ന്... അല്ല വിളിച്ചാൽ കിട്ടിയാൽ ഇനി പഴയ ടീമിന്റെ  കൂടെയാണോ അതോ പുതിയ ഏതെങ്കിലും ടീമിന്റെ കൂടെ കൂടിയോ എന്നറിയാനാ.. അതല്ലങ്കിൽ ജർമൻ ടീമിന്റെ കൂടെ പോയോ...''

ഇതിന് കമന്‍റുമായി ടോം ജോസഫ് രംഗത്ത് വരികയും ചെയ്തു

''കളി തോറ്റാലും ജയിച്ചാലും ഞാൻ ജർമനി ടീമിനൊപ്പം തന്നെ ആണ് സഹോ. ആദ്യ കളിയിൽ തന്നെ ഏഷ്യൻ രാജ്യമായ സൗദി അറേബ്യയോട് നിങ്ങളുടെ അർജന്‍റീന ടീം പൊട്ടിയപ്പോൾ ഇതുപോലെ ഉള്ള പോസ്റ്റുകൾ എവിടെയും കണ്ടില്ലല്ലോ. ഈ തവണ ഞങ്ങൾ കപ്പ്‌ വേണ്ടെന്ന് വെച്ചെങ്കിലും ആ കപ്പ്‌ അർജന്റീനക്കാരായ നിങ്ങൾക്ക് കൊണ്ട് പോവാൻ കഴിയും എന്ന് യാതൊരു വ്യാമോഹവും വേണ്ട കേട്ടോ...''

എന്തായലും ഫുട്ബോള്‍ ആരാധകരും വോളിബോള്‍ ആരാധകരും ഇരുവരുടെയും വാക് പോര് ഏറ്റെടുത്തുകഴിഞ്ഞു. 

ഡി മരിയയുടെ പരിക്ക്, അര്‍ജന്റീനയ്ക്ക് ആശങ്ക! ഓസ്‌ട്രേലിയക്കെതിരെ മെസ്സിപ്പടയുടെ സാധ്യതാ ഇലവന്‍
 

click me!