എംബാപ്പെയുടെ അസിസ്റ്റില്‍ മെസിയുടെ ഗോള്‍, വരാന്‍ പോകുന്ന വെടിക്കെട്ടിന്റെ സാംപിളെന്ന് ആരാധകര്‍

By Web TeamFirst Published Aug 18, 2021, 9:44 AM IST
Highlights

നെയ്മറും മെസിയും എംബാപ്പെയും അടങ്ങിയ ടീമാണ് പരിശീലന മത്സരത്തില്‍ വിജയിച്ചതെന്ന മറ്റൊരു ട്വീറ്റും പിഎസ്ജി പങ്കുവച്ചു.മെസ്സിയുടെ വരവോടെ എബാപ്പെ, റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് സൂപ്പര്‍ താരങ്ങള്‍ ഒരേ മനസ്സോടെ പന്തുതട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

പാരീസ്: പാരീസില്‍ ഇനി നടക്കാന്‍ പോകുന്ന വെടിക്കെട്ടിന്റെ സാംപിള്‍ പുറത്തുവിട്ട് പി എസ് ജി. പരിശീലന മത്സരത്തില്‍ കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ ലിയോണല്‍ മെസി ഗോളടിക്കുന്ന വീഡിയോ ആണ് പി എസ് ജി ആരാധകരുമായി പങ്കുവെച്ചത്. ഇനിയും ഏറെ തവണ കാണാന്‍ പോകുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ പിഎസ്ജി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.

നെയ്മറും മെസിയും എംബാപ്പെയും അടങ്ങിയ ടീമാണ് പരിശീലന മത്സരത്തില്‍ വിജയിച്ചതെന്ന മറ്റൊരു ട്വീറ്റും പിഎസ്ജി പങ്കുവച്ചു.മെസ്സിയുടെ വരവോടെ എബാപ്പെ, റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് സൂപ്പര്‍ താരങ്ങള്‍ ഒരേ മനസ്സോടെ പന്തുതട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

🪄 stepover
⚽️ Messi goal

🔥🔥🔥 pic.twitter.com/O2COw7zchb

— Paris Saint-Germain (@PSG_English)

വെള്ളിയാഴ്ച ബ്രെസ്റ്റിനെതിരെ പിഎസ്ജിക്ക് മത്സരം ഉണ്ടെങ്കിലും മെസി കളിക്കുമോയെന്ന് വ്യക്തമല്ല. ഈ മാസം 29ലെ ഹോം മത്സരത്തില്‍ എന്തായാലും മെസി ആദ്യ ഇലവനിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കളിക്കാരുടെ താത്പര്യത്തിന് പ്രാധാന്യം

🆕👍⚽️ 𝚃𝚛𝚊𝚒𝚗𝚒𝚗𝚐 𝚘𝚏 𝚝𝚑𝚎 𝚍𝚊𝚢

❤️💙 pic.twitter.com/hSeeT6gL0m

— Paris Saint-Germain (@PSG_English)

നല്‍കുന്നതാണ് പിഎസ്ജിയുടെ ശീലമെന്നും മെസ്സിയുടെ അഭിപ്രായം പരിഗണിച്ചാകും തീരുമാനമെന്നും പരിശീലകന്‍ മൌറീഷ്യോ പോച്ചെറ്റിനോ വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!