ലാ ലിഗയില്‍ ബാഴ്‌സ ഇന്നിറങ്ങുന്നു; പ്രീമിയര്‍ ലീഗിലും വമ്പന്‍മാര്‍ക്ക് അങ്കം

By Web TeamFirst Published Dec 13, 2020, 10:28 AM IST
Highlights

മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം തുടക്കം ലാലിഗയിൽ ലഭിച്ച ബാഴ്സയ്ക്ക് നിലവില്‍ 10 കളിയിൽ 14 പോയിന്‍റ് മാത്രമാണുള്ളത്. 

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണ ഇന്നിറങ്ങും. ലെവാന്‍റെ ആണ് എതിരാളികള്‍. ഇന്ത്യന്‍സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം തുടക്കം ലാലിഗയിൽ ലഭിച്ച ബാഴ്സയ്ക്ക് നിലവില്‍ 10 കളിയിൽ 14 പോയിന്‍റ് മാത്രമാണുള്ളത്. 11 കളിയിൽ 11 പോയിന്‍റ് മാത്രമുള്ള ലെവാന്‍റെ 18-ാം സ്ഥാനത്താണ്. 

ബാഴ്സലോണയുടെ പ്രകടനം മോശമെങ്കിലും തനിക്ക് സമ്മര്‍ദ്ദമൊന്നും ഇല്ലെന്ന് പരിശീലകന്‍ റൊണാള്‍ഡ് കോമന്‍ പറഞ്ഞു. 12 കളിയിൽ 25 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള റയൽ സോസിഡാഡ് വൈകീട്ട് 6.30ന് ഐബറിനെ നേരിടും. 

പ്രീമിയര്‍ ലീഗിലും വമ്പന്‍മാര്‍ കളത്തില്‍

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും പ്രമുഖ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ലിവര്‍പൂള്‍, ടോട്ടനം, ആഴ്സനൽ, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ കളത്തിലെത്തും. വൈകീട്ട് 7.45ന് ടോട്ടനം, ക്രിസ്റ്റല്‍ പാലസിനെ നേരിടും. രാത്രി 10ന് ലിവര്‍പൂള്‍, ഫുള്‍ഹാമിനെ നേരിടും. 11 കളിയിൽ 24 പോയിന്‍റാണ് ടോട്ടനത്തിനും ലിവര്‍പൂലിനും ഉള്ളത്. ലെസ്റ്റര്‍ സിറ്റി, ബ്രൈറ്റണിനെയും ആഴ്സനല്‍, ബേണ്‍ലിയെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.45നാണ് ഈ രണ്ട് മത്സരങ്ങളും തുടങ്ങുന്നത്.

click me!