ഗ്രൗണ്ടില്‍ മാത്രമല്ല! സകല മേഖലകളിലും ക്രിസ്റ്റ്യാനോയെ വെട്ടി മെസി; ഇന്റര്‍നെറ്റിലും താരം മെസി തന്നെ

Published : Dec 25, 2023, 07:15 PM IST
ഗ്രൗണ്ടില്‍ മാത്രമല്ല! സകല മേഖലകളിലും ക്രിസ്റ്റ്യാനോയെ വെട്ടി മെസി; ഇന്റര്‍നെറ്റിലും താരം മെസി തന്നെ

Synopsis

എഫ് ബി റെപ് സാറ്റ്‌സിന്റെ കണക്കനുസരിച്ച് 2023ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട താങ്ങളില്‍ ലിയോണല്‍ മെസി എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍.

ബ്യൂണസ് അയേഴ്‌സ്: കളിക്കളത്തില്‍ മാത്രമല്ല, ഇന്റര്‍ നെറ്റിലും സൂപ്പര്‍ താരമായി ലിയോണല്‍ മെസി. 2023ല്‍ ഏറ്റവും ആളുകള്‍ സെര്‍ച്ച് ചെയ്ത ഫുട്‌ബോളറെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. സമാനതകളില്ലാത്ത എട്ടാം ബലോണ്‍ ദോര്‍ പുരസ്‌കാരം. പി എസ് ജിയും യുറോപ്യന്‍ ഫുട്‌ബോളും വിട്ട് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്കുള്ള കൂടുമാറ്റം. കളിക്കളത്തിന് അകത്തും പുറത്തും നിറഞ്ഞുനിന്ന മെസി ഇന്റര്‍നെറ്റിലും സൂപ്പര്‍ താരം. 

എഫ് ബി റെപ് സാറ്റ്‌സിന്റെ കണക്കനുസരിച്ച് 2023ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട താങ്ങളില്‍ ലിയോണല്‍ മെസി എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ജര്‍മനി, ഘാന, ഇറ്റലി, ബെല്‍ജിയം, സ്വീഡന്‍, ഹോളണ്ട്, ഈജിപ്ത്, കാനഡ, ടര്‍ക്കി, സ്വന്തം നാടായ അര്‍ജന്റീന എന്നിവിടങ്ങളിലെല്ലാം മെസിയാണ് ഒന്നാമന്‍.

കളിക്കളത്തിലെ മെസിയുടെ പ്രധാന എതിരാളിയായ കിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം നാടായ പോര്‍ച്ചുഗലില്‍ മാത്രമേ മുന്നില്‍ എത്താനായുള്ളൂ. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, വെയ്ല്‍സ്, അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ മുന്നിലെത്തിയത് ചെല്‍സിയുടെ ഇക്വഡോര്‍ താരം മോയിസെസ് കെയ്‌സേഡോ. ബ്രസീലില്‍ നെയ്മറും ഫ്രാന്‍സില്‍ കിലിയന്‍ എംബാപ്പേയും സ്‌പെയ്‌നില്‍ വിനിഷ്യസ് ജൂനിയറും കൊളംബിയയില്‍ സ്പാനിഷ് താരം ഗുട്ടിയും ഇന്റര്‍നെറ്റിലെ താരങ്ങളായി.

മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമി താരമായ മെസി നിലവില്‍ വിശ്രമത്തിലാണ്. അടുത്ത സീസണ് തയ്യാറെടുക്കുകയാണ് താരം. അതോടെപ്പം അര്‍ജന്റീനയുടെ ദേശീയ ടീമിനൊപ്പം കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് വേണ്ടിയും തയ്യാറായി നില്‍ക്കേണ്ടതുണ്ട് മെസിക്ക്. 2026 ഫിഫ ലോകകപ്പിനും അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ കാണാമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നല്ല സമയം! ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം കണ്ടെത്താന് സഞ്ജു; രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പിനെത്തിയ ടീമുകള്‍ നിരാശപ്പെടില്ല; ഫിഫ നല്‍കുന്നത് വമ്പന്‍ സമ്മാനത്തുക
സൗഹൃദ മത്സരത്തില്‍ നെതര്‍ലന്റിനെ തകര്‍ത്ത് ഫ്രാന്‍സ്; നെതര്‍ലന്‍ഡ്‌സിനും ജയം, അര്‍ജന്റീന നാളെ ഇറങ്ങും