
ബ്യൂണസ് അയേഴ്‌സ്: ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം ലിയോണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങുക. നിര്‍ണായക യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അന്തിമ ടീമിനെ ലയണല്‍ സ്‌കലോണിയാണ് പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ മെസി ഉണ്ടായിരുന്നു. എന്നാല്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോള്‍ മെസിക്ക് പരിക്കേല്‍ക്കുകയായിരുന്നു. അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇന്റര്‍ മിയാമിയുടെ 2-1 വിജയിച്ചിരുന്നു. മത്സരത്തില്‍ മെസി ഗോളും നേടിയിരുന്നു. എന്നാല്‍ മത്സരത്തിലേറ്റ പരിക്ക് 37-കാരന് വിനയായി. ഈ മാസം 22നാണ് എവേ ഗ്രൗണ്ടില്‍ ഉറുഗ്വെയ്‌ക്കെതിരായ മത്സരം. പിന്നീട് 26ന് സ്വന്തം ഗ്രൗണ്ടില്‍ ബ്രസീലിനേയും അര്‍ജന്റീന നേരിടും.
അര്‍ജന്റീന സ്‌ക്വാഡ് ഇങ്ങനെ: ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂളി, വാള്‍ട്ടര്‍ ബെനിറ്റസ്. പ്രതിരോധ നിര: നഹുവല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ജര്‍മന്‍ പെസെല്ല, ലിയോനാര്‍ഡോ ബലേര്‍ഡി, ജുവാന്‍ ഫോയ്ത്ത്, നിക്കോളാസ് ഒട്ടമെന്‍ഡി, ഫാകുണ്ടോ മെദീന, നിക്കോളാസ് ടാഗ്ലിയാഫിക്കോ. മധ്യനിര: ലിയാന്‍ഡ്രോ പരേഡസ്, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, എസെക്വിയല്‍ പലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, മാക്‌സിമോ പെറോണ്‍. മുന്നേറ്റം: ജിലിയാനോ സിമിയോണി, ബെഞ്ചമിന്‍ ഡൊമിംഗ്യൂസ്, തിയാഗോ അല്‍മാഡ, നിക്കോളാസ് ഗോണ്‍സാലസ്, നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ലാതുറോ മാര്‍ട്ടിനെസ്, സാന്റിയാഗോ കാസ്‌ട്രോ, ഏഞ്ചല്‍ കൊറിയ.
'സ്റ്റുപിഡ് സ്റ്റുപിഡ് സ്റ്റുപിഡ്'; ഗവാസ്‌കര്‍ തന്നെ കുറിച്ച് പറഞ്ഞ കമന്ററി അനുകരിച്ച് റിഷഭ് പന്ത്
അതേസമയം ബ്രസീലിയന്‍ ടീമില്‍ നെയ്മറും കളിക്കുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് നെയ്മറെ ഒഴിവാക്കിയത്. നെയ്മറിന്റെ അഭാവത്തില്‍ റയല്‍ മാഡ്രിഡിന്റെ യുവ സ്‌ട്രൈക്കര്‍ എന്‍ഡ്രിക്കിനെ ടിമിലെടുത്തു. ജനുവരിയില്‍ തന്റെ മുന്‍ ക്ലബ്ബായ സാന്റോസില്‍ നെയ്മര്‍ തിരിച്ചെത്തിയെങ്കിലും കരിയറിലുടനീളം പിന്തുടര്‍ന്നുകൊണ്ടരിക്കുന്ന പരിക്ക് വീണ്ടും വില്ലനായിരുന്നു. മാര്‍ച്ച് രണ്ടിനാണ് അവസാനമായി നെയ്മര്‍ സാന്റോസിനായി കളിച്ചത്. മാര്‍ച്ച് 21ന് കൊളംബിയയും, 25ന് അര്‍ജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീന - ബ്രസീല്‍ വമ്പന്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ പരിക്ക് വീണ്ടും വില്ലനായി.