
മയാമി: ഇന്‍റര്‍ മയാമിയിലും അര്‍ജന്‍റീന കുപ്പായത്തിലും ഗോളടിച്ചു കൂട്ടുന്ന ലിയോണല്‍ മെസിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി ആരാധകര്‍. മാധ്യമങ്ങളോടോ ആരാധകരോടെ ഒരിക്കല്‍ പോലും പൊതുവേദിയില്‍ഇതുവരെ ഇംഗ്ലീഷില്‍ സംസാരിച്ചിട്ടില്ലാത്ത മെസി എല്ലായ്പ്പോഴും സ്പാനിഷ് ഭാഷയിലാണ് സംസാരിക്കാറുള്ളത്.എന്നാല്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയ മെസി മണി മണിയായി ഇംഗ്ലീഷ് പറയുന്നത് കേട്ട് ആരാധകരൊന്ന് ഞെട്ടിയെങ്കിലും സംഗതി പിന്നീടാണ് പിടികിട്ടിയത്.
കഴിഞ്ഞ ദിവസമാണ് മെസി വാര്‍ത്താസമ്മേളനത്തില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഈ വിഡിയോ ആദ്യം വന്നത് ഉപയോക്താക്കള്‍ക്ക് ഡീപ് ഫേക്ക് വീഡിയോ ഉണ്ടാക്കാന്‍ അവസരം നല്‍കുന്ന HeyGen എന്ന വെബ്‌സൈറ്റിലായിരുന്നു. അതുകൊണ്ടുതന്നെ ആര്‍ഫിഷ്യല്‍ ഇന്‍റലിജന്‍സ്(എ ഐ) ഉപയോഗിച്ച് തയാറാക്കിയ ഡീപ്പ് ഫേക്ക് വീഡിയോ ആണിതെന്ന് ആരാധകര്‍ക്ക് ആദ്യം പിടികിട്ടിയില്ല.അതുകൊണ്ടുതന്നെ മെസി ഇംഗ്ലീഷില്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമാങ്ങളില്‍ ആരാധകര്‍ വ്യാപകമായി പ്രചരിപ്പിക്കുകകയും ചെയ്തു.
ഫ്രഞ്ച് ലീഗില്‍ നിന്ന് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് കൂടുമാറിയ മെസി ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍റര്‍ മയാമിക്ക് വേണ്ടി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ ദിവസം അര്‍ജന്‍റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ദേശീയ ടീമിനായി ഇറങ്ങിയ മെസി ഇക്വഡോറിനെതിരെ ഫ്രീ കിക്കിലൂടെ ടീമിന്‍റെ വിജയഗോള്‍ നേടിയിരുന്നു.
പ്രകടനത്തിന്റെ കാര്യത്തില്‍ ഞാന്‍ മെസിയുടെ അടുത്തുണ്ട്; കഴിഞ്ഞ സീസണിനെ കുറിച്ച് എര്‍ലിംഗ് ഹാലന്‍ഡ്
ബൊളീവിയക്കെതിരെ ആണ് ഇന്ന് രാത്രി അര്‍ജന്‍റീനക്ക് ലോകകപ്പ് യോഗ്യതാ മത്സരമുണ്ട്. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലുള്ള സ്റ്റേഡിയത്തില്‍ കളിക്കാര്‍ ശ്വാസമെടുക്കാന്‍ പോലും പാടുപെടുമെന്നതിനാല്‍ മെസി ഇന്ന് അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങില്ലെന്നാണ് സൂചന. അര്‍ജന്‍റീനയുടെ അവസാന പരിശീലന സെഷനില്‍ മെസി പങ്കെടുത്തിരുന്നില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക