അംഗരക്ഷകരില്ല! സാധാരണക്കാരനായി വീട്ടുസാധനങ്ങള്‍ മേടിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലൂടെ കൈവണ്ടിയുമുന്തി മെസി

Published : Jul 14, 2023, 04:25 PM IST
അംഗരക്ഷകരില്ല! സാധാരണക്കാരനായി വീട്ടുസാധനങ്ങള്‍ മേടിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലൂടെ കൈവണ്ടിയുമുന്തി മെസി

Synopsis

കുടുംബത്തോടൊപ്പം ഫ്ലോറിഡയില്‍ സ്വകാര്യ ജെറ്റില്‍ ഇറങ്ങിയ മെസിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ മറ്റൊരു വീഡിയോയാണ് ചിത്രമാണ് ട്വിറ്ററില്‍ വൈറാലായിരിക്കുന്നത്.

മയാമി: മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിയുമായി കരാറൊപ്പിട്ടതോടെ അമേരിക്കയിലാണ് മെസി ഇപ്പോള്‍. ഞായറാഴ്ച്ച മെസിയെ ഇന്റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. 21നായിരിക്കും മെസിയുടെ ഇന്റര്‍ മയാമി കുപ്പായത്തിലെ ആദ്യ മത്സരമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോപ് ഗായിക ഷാക്കിറ അടക്കമുള്ളവരുടെ സംഗീത പരിപാടികളോടെ വമ്പന്‍ രീതിയിലായിരിക്കും മെസിയുടെ പ്രസന്റേഷന്‍ ചടങ്ങ്.  60 മില്ല്യണ്‍ യൂറോക്കാണ് മെസ്സി ഇന്റര്‍ മയാമിയുമായി ധാരണയിലെത്തിയത്. 

കുടുംബത്തോടൊപ്പം ഫ്ലോറിഡയില്‍ സ്വകാര്യ ജെറ്റില്‍ ഇറങ്ങിയ മെസിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ മറ്റൊരു വീഡിയോയാണ് ചിത്രമാണ് ട്വിറ്ററില്‍ വൈറാലായിരിക്കുന്നത്. മയാമിയിലെ സാധാരണ സൂപ്പര്‍ മാര്‍ക്കറ്റില്‍ മെസി ഷോപ്പിംഗ് നടത്തുന്ന ചിത്രങ്ങളാണത്. അംഗരക്ഷകര്‍ പോലുമില്ലാതെയാണ് മെസി കൈവണ്ടിയില്‍ വീട്ടിലേക്കുള്ള സാധനങ്ങളുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ചുറ്റിയടിക്കുന്നത്. അദ്ദേഹത്തെ മറ്റാരും ശ്രദ്ധിക്കുന്നു പോലുമില്ല. 

ട്വിറ്ററില്‍ പലരും ആശ്ചര്യത്തോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. മെസി അമേരിക്കയിലേക്ക് വരുമ്പോള്‍ ജീവിതത്തിലെ ഇത്തരം ചെറിയ ചെറിയ കാര്യങ്ങളായിരിക്കും ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. അദ്ദേഹം നേടാനുള്ളതെല്ലാം നേടി, ഇനി കുടുംബത്തോടൊപ്പം ആസ്വദിക്കാനായിക്കാം ആദ്ദേഹം അമേരിക്കയിലെത്തിയതെന്നും ആരാധകര്‍. ചില ട്വീറ്റുകള്‍ വായിക്കാം...

രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയാണ് ലിയോണല്‍ മെസി പിഎസ്ജി വിട്ടത്. പിഎസ്ജിയിലെ സാഹചര്യങ്ങളുമായി തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മെസി അടുത്തിടെ വ്യക്തമാക്കിയിരുന്നു.  ഒരുവിഭാഗം ആരാധകരുടെ മോശം പെരുമാറ്റം ക്ലബ് വിടാന്‍ കാരണമായെന്നും മെസി പറഞ്ഞു. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ലിയോണല്‍ മെസി പി എസ് ജിയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021ലാണ് മെസി പി എസ് ജിയിലെത്തിയത്. ക്ലബിനായി 32 ഗോളും മുപ്പത്തിയഞ്ച് അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ മുന്നേറ്റനിരയിലേക്ക് ജര്‍മ്മന്‍ താരം മര്‍ലോണ്‍ റൂസ് ട്രൂജിലോ എത്തുന്നു
'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ