'സെമിയിൽ എത്തിയതിൽ സന്തോഷം, പക്ഷേ മെച്ചപ്പെടുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ട്..'; പ്രതികരണവുമായി സ്കലോണി

Published : Jul 12, 2026, 02:43 PM IST
Argentina Coach Lionel Scaloni

Synopsis

അവസാന നിമിഷങ്ങളിലെ ഗോളുകളിൽ സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന സെമി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ.

മയാമി: അവസാന മിനിറ്റുകളിലെ തിരിച്ചുവരവിലൂടെ അർജന്റീന വീണ്ടും ഫുട്‍ബോൾ പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്. സ്വിറ്റ്സർലാൻഡിനെ തോല്പിച്ച് താങ്ങ്ങ്ങളുടെ തുടർച്ചയായ രണ്ടാം സെമി ഫൈനലിന് കൂടിയാണ് അർജന്റീന യോഗ്യത നേടിയിരിക്കുന്നത്. മത്സരത്തിന്റെ ബിപത്താം മിനിറ്റിൽ മക് അലിസ്റ്ററിലൂടെ ലീഡ് നേടിയെങ്കിലും സ്വിറ്റ്‌സർലൻഡ് മത്സരം സമനിലയിൽ പിടിച്ചു. എന്നാൽ ഹൂലിയൻ അൽവാരസിന്റെ ഗംഭീരമായൊരു ഗോളിലൂടെ മെസ്സിയും സംഘവും മത്സരം തങ്ങളുടേതാക്കി മാറ്റി. കാളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ഗോൾ നില 3 - 1 ആക്കി ലൗത്താരോ മാർട്ടിനെസും പട്ടിക തികച്ചു.

മികച്ച പോരാട്ടവീര്യം കാഴ്ചവച്ച് മത്സരഫലം അനുകൂലമാക്കിയെങ്കിലും പ്രതിരോധത്തിലെയും മധ്യനിരയിലെയും പിഴവുകൾക്ക് വലിയ വലിയാണ് അർജന്റീനയ്ക്ക് നൽകേണ്ടി വരുന്നത്. സെമിഫൈനലിൽ ശക്തരായ ഇംഗ്ലണ്ട് ആണ് അർജന്റീനയുടെ എതിരാളികൾ. ഇപ്പോഴിതാ ടീം,ഇന്റെ പ്രകടനത്തെ കുറിച്ച് മത്സരശേഷം പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞ വാക്കുളാകളാണ് ചർച്ചയാവുന്നത്.സെമി ഫൈനലിൽ എത്തിയതിൽ സന്തോഷമുണ്ടെങ്കിലും മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ ഇനിയുമുണ്ടെന്നാണ് സ്കലോണി പറയുന്നത്.

"കടുത്ത മത്സരമായിരുന്നു. സ്വിറ്റ്‌സർലൻഡ് ഫിസിക്കൽ ഗെയിം കളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഞനകൾക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ഏത് സാഹചര്യത്തിലുംകീഴടങ്ങാതെ പൊരുതാൻ കരുത്തുള്ള ടീം ആണിത്. സെമി ഫൈനലിൽ എത്തിയതിൽ സന്തോഷമുണ്ട്. എന്നാൽ മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ ഇനിയുമുണ്ടെന്ന് പൂർണ്ണബോധ്യമുണ്ട്." സ്കലോണി കൂട്ടിച്ചേർത്തു.

അതേസമയം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾ കൂടിയാണ്യ അരങ്ങേറാൻ പോവുന്നത്. യഥാക്രമം ഫ്രാൻസ്, അർജന്റീന, സ്‌പെയിൻ, ഇംഗ്ലണ്ട് എന്നിങ്ങനെയാണ് നിലവിലെ ഫിഫ റാങ്കിങ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ബെല്ലിങ്ങ്ഹാമിനും റഫറിക്കും അഭിനന്ദങ്ങൾ..'; പ്രതികരണവുമായി ഹാളണ്ടിന്റെ പിതാവ് ആൽഫി ഹാളണ്ട്; വിവാദം
ചരിത്രത്തിൽ ആദ്യം, ആദ്യ നാല് റാങ്കുകാർ തമ്മിൽ സെമി ഫൈനൽ; ആവേശത്തിൽ ഫുട്ബോൾ ലോകം