ട്രാക്കില്‍ തിരിച്ചെത്തി ലിവര്‍പൂള്‍! മുഹമ്മദ് സലായും ഫോമില്‍; പ്രീമിയര്‍ ലീഗ് എതിരാളികള്‍ക്ക് മുന്നറിയിപ്പ്

Published : Mar 07, 2023, 04:27 PM IST
ട്രാക്കില്‍ തിരിച്ചെത്തി ലിവര്‍പൂള്‍! മുഹമ്മദ് സലായും ഫോമില്‍; പ്രീമിയര്‍ ലീഗ് എതിരാളികള്‍ക്ക് മുന്നറിയിപ്പ്

Synopsis

ചെല്‍സിയില്‍ പരാജയപ്പെട്ട് ഇറ്റാലിയന്‍ ക്ലബ് റോമയിലേക്ക് പോയ സലായുടെ ലിവര്‍പൂളിലെ ഗോളടിമികവ് കണ്ടപ്പോള്‍ വണ്‍ സീസണ്‍ വണ്ടര്‍ എന്നായിരുന്നു മിക്കവരും വിധിയെഴുതിയത്.

ലണ്ടന്‍: മുഹമ്മദ് സലാ സ്‌കോറിംഗ് മികവ് വീണ്ടെടുത്തതോടെ പ്രീമിയര്‍ ലീഗില്‍ ശക്തമായി തിരിച്ചുവരികയാണ് ലിവര്‍പൂള്‍. ക്ലബിനായി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സലാ സ്വന്തമാക്കി. റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് 2017ല്‍ മുഹമ്മദ് സലാ ലിവര്‍പൂളില്‍ അരങ്ങേറ്റംകുറിച്ചത്. ആദ്യസീസണില്‍തന്നെ 32 ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അലന്‍ ഷിയററുടേയും സ്‌കോറിംഗ് റെക്കോര്‍ഡുകള്‍ സലായുടെ പേരിനൊപ്പമായി. 

ചെല്‍സിയില്‍ പരാജയപ്പെട്ട് ഇറ്റാലിയന്‍ ക്ലബ് റോമയിലേക്ക് പോയ സലായുടെ ലിവര്‍പൂളിലെ ഗോളടിമികവ് കണ്ടപ്പോള്‍ വണ്‍ സീസണ്‍ വണ്ടര്‍ എന്നായിരുന്നു മിക്കവരും വിധിയെഴുതിയത്. തുര്‍ന്നുള്ള സീസണുകളിലും സലാ മികവ് ആവര്‍ത്തിച്ചു. സാദിയോ മാനേയും റോബര്‍ട്ടോ ഫിര്‍മിനോയും കൂടി സലായ്‌ക്കൊപ്പം ചേര്‍ന്നപ്പോള്‍ ആന്‍ഫീല്‍ഡില്‍ തുടര്‍വിജയങ്ങളുടെ ആഹ്ലാദാരാവങ്ങള്‍ നിറഞ്ഞു, ഷെല്‍ഫില്‍ ട്രോഫികളും. സലാ, മാനേ, ഫിര്‍മിനോ സഖ്യം 338 ഗോള്‍ നേടിയപ്പോള്‍ 156ഉം പിറന്നത് ഈജിപ്ഷ്യന്‍ താരത്തിന്റെ ബൂട്ടില്‍നിന്ന്.

കഴിഞ്ഞ സീസണില്‍ 31 ഗോളും ആറ് അസിസ്റ്റുമാണ് സലായുടെ സമ്പാദ്യം. ഇത്തവണ 22 ഗോളും 11 അസിസ്റ്റും സലാ സ്വന്തമാക്കിക്കഴിഞ്ഞു. അവസാന ഒന്‍പത് കളിയില്‍ സലാ ആറ് ഗോളും നാല് അസിസ്റ്റും നേടിയതോടെയാണ് പ്രീമിയര്‍ ലീഗിഷ കിതയ്ക്കുകയായിരുന്ന ലിവര്‍പൂള്‍ കുതിക്കാന്‍ തുടങ്ങിയത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതാരവും സലായാണ്. 130 ഗോള്‍ സ്വന്തംപേരിനൊപ്പം ചേര്‍ത്ത സലാ 128 ഗോള്‍ നേടിയ റോബീ ഫൗളറിന്റെ റെക്കോര്‍ഡാണ് മറികടന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏഴ് ഗോളിന് തകര്‍ത്ത മത്സരത്തില്‍ സലാ ഇരട്ട ഗോള്‍ നേടിയിരുന്നു. യത്തോടെ ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തെത്തി. കളിയുടെ തുടക്കം മുതല്‍ ആന്‍ഫീല്‍ഡില്‍ ആറാടുകയായിരുന്നു ലിവര്‍പൂള്‍. ഈ സീസണില്‍ തൊട്ടതെല്ലാം പിഴച്ച ചെമ്പട ചിരവൈരികളെ മുന്നില്‍  കിട്ടിയപ്പോള്‍ കലി തീര്‍ത്തു.

'ചരിത്രത്തിലെ ഏറ്റവും മോശം ജേഴ്സി'; ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ പുതിയ ടീം കിറ്റിന് രൂക്ഷ പരിഹാസം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!