പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- ലിവര്‍പൂള്‍ നേര്‍ക്കുനേര്‍ പോര്; ന്യൂകാസ്റ്റില്‍, ക്രിസ്റ്റല്‍ പാലസിനെതിരെ

By Web TeamFirst Published Jan 21, 2023, 10:23 AM IST
Highlights

ഇതുവരെയുള്ള മോശം പ്രകടനം കുടഞ്ഞെറിഞ്ഞാലും ചാംപ്യന്‍സ് ലീഗ് യോഗ്യതയിലേക്ക് എത്തുക അത്ര എളുപ്പമല്ല. ആദ്യ നാല് സ്ഥാനങ്ങളിലുള്ള ആഴ്‌സണലും സിറ്റിയും യുണൈറ്റഡും ന്യൂകാസിലും ബഹുദൂരം മുന്നില്‍.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ലിവര്‍പൂള്‍ വൈകിട്ട് ആറിന് ചെല്‍സിയെ നേരിടും. സീസണില്‍ പഴയ പ്രതാപത്തിന്റെ അടുത്തുപോലും എത്താതെ വിയര്‍ക്കുന്ന ലിവര്‍പൂളും ചെല്‍സിസും നേര്‍ക്കുനേര്‍. അവസാന രണ്ടുകളിയും തോറ്റ ലിവര്‍പൂള്‍ പത്തൊന്‍പതാം റൗണ്ടിനിറങ്ങുമ്പോള്‍ 28 പോയിന്റുമായി ഒന്‍പതാം സ്ഥാനത്ത്. ഒരുമത്സരം കൂടുതല്‍ കളിച്ച ചെല്‍സിക്കും 28 പോയിന്റ്. അവസാന മത്സരം ജയിച്ച ആശ്വാസത്തില്‍ ഇറങ്ങുന്ന ചെല്‍സി പത്താം സ്ഥാനത്തും. 

ഇതുവരെയുള്ള മോശം പ്രകടനം കുടഞ്ഞെറിഞ്ഞാലും ചാംപ്യന്‍സ് ലീഗ് യോഗ്യതയിലേക്ക് എത്തുക അത്ര എളുപ്പമല്ല. ആദ്യ നാല് സ്ഥാനങ്ങളിലുള്ള ആഴ്‌സണലും സിറ്റിയും യുണൈറ്റഡും ന്യൂകാസിലും ബഹുദൂരം മുന്നില്‍. ചെല്‍സിക്കെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആല്‍ഫീല്‍ഡില്‍ ഇറങ്ങുന്നതിന്റെ പ്രതീക്ഷയിലാണ് ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ അവസാന പതിനഞ്ച് കളിയില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ലിവര്‍പൂള്‍ തോറ്റിട്ടുള്ളൂ. 

കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയ രണ്ടുകളിയും സമനിലയില്‍. സീസണില്‍ ഇരുടീമും നേടിയത് എട്ട് ജയം വീതം. ലിവര്‍പൂള്‍ 34 ഗോള്‍ നേടിയപ്പോള്‍ 25 ഗോള്‍ വഴങ്ങി. ചെല്‍സി നേടിയത് 22 ഗോള്‍. വഴങ്ങിയത് 21 ഗോളും. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടന്‍, വെസ്റ്റ് ഹാമിനെയും ബോണ്‍മൗത്ത് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും നേരിടും. രണ്ട് കളിയും തുടങ്ങുക രാത്രി എട്ടരയ്ക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ പിടിച്ച ആത്മവിശ്വാസവുമായി ഇറങ്ങുന്ന ക്രിസ്റ്റല്‍ പാലസ് രാത്രി പതിനൊന്ന് ന്യൂകാസിലുമായി ഏറ്റുമുട്ടും

കിങ്സ് കപ്പില്‍ മാഡ്രിഡ് ഡാര്‍ബി

മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പ് ക്വാര്‍ട്ടറില്‍ വമ്പന്‍പോരാട്ടങ്ങള്‍. റയല്‍ മാഡ്രിഡിന്, അത്ലറ്റിക്കോ മാഡ്രിഡാണ് ക്വാര്‍ട്ടറില്‍ എതിരാളികള്‍. 26ന് രാത്രി ഒന്നരയ്ക്കാണ് മത്സരം. 25ന് ബാഴ്‌സലോണ, റയല്‍ സോസിഡാഡുമായി ഏറ്റുമുട്ടും. ഒസാസുന, സെവിയ്യയെയും വലന്‍സിയ അത്‌ലറ്റിക്കോ ബില്‍ബാവോയെയും നേരിടും.

മുഹമ്മദ് സിറാജിന്റെ പുതിയമുഖം! ലോകകപ്പ് അടുത്തിരിക്കെ ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനം

click me!