
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ ലെസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ നിലവിലെ ചാംപ്യന്മാരെ തോല്‍പ്പിച്ചത്. 67ആം മിനുറ്റില്‍ മുഹമ്മദ് സാലയുടെ ഗോളിലൂടെ ലിവര്‍പൂളാണ് ആദ്യംസ മുന്നിലെത്തിയത്. ഫിര്‍മിനോയുടെ തകര്‍പ്പന്‍
അസിസ്റ്റിലൂടെയായിരുന്നു ഗോള്‍.
എന്നാല്‍ ഏഴ് മിനിറ്റിനിടെ ഗോള്‍ വഴങ്ങിയത് ലിവര്‍പൂളിന് വിനയായി. 78ാം മിനിറ്റില്‍ ഫ്രീക്കിക്കില്‍ നിന്ന് നേരിട്ട് ഗോള്‍ നേടി ജയിംസ് മാഡിസണ്‍ ലെസ്റ്ററിനെ ഒപ്പമെത്തിച്ചു. 81-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ പറ്റിയ അബദ്ധം മുതലാക്കി വാര്‍ഡി ലെസ്റ്ററിനെ മുന്നിലെത്തിച്ചു. നാല് മിനിറ്റിനിടെ ഹാര്‍ബി ബാര്‍സിന്റെ ഗോളിലൂടെ ലെസ്റ്റര്‍ വിജയം പൂര്‍ത്തിയാക്കി. ജയത്തോടെ ലെസ്റ്റര്‍ പോയിന്റ് പട്ടികയില്‍ രണ്ടാമെത്തി. 24 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റാണ് ലെസ്റ്ററിന്റെ സമ്പാദ്യം. ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്.
മറ്റൊരു വമ്പന്‍ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് ടോട്ടനത്തെ തോല്‍പ്പിച്ചു. ഗുണ്ടോഗന്റെ ഇരട്ട ഗോളാണ് സിറ്റിക്ക് ജയമൊരുക്കിയത്. 23-ാം മിനുട്ടില്‍ റോഡ്രി ഹെര്‍ണാണ്ടസ് ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 50, 66 മിനിറ്റുകളിലായിരുന്നു ഗുണ്ടോഗന്റെ ഗോളുകള്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ലെസ്റ്റര്‍ സിറ്റിയുമായുള്ള വ്യത്യാസം ഏഴു ആയി ഉയര്‍ന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ബ്രോമിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് വെസ്റ്റ് ബ്രോമിന്റെ മൈതാനത്താണ് കളി. 33 മത്സരങ്ങളില്‍ നിന്ന് 45 പോയിന്റുള്ള യുനൈറ്റഡ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. സെന്റര്‍ ബാക് എറിക് ബെയ്‌ലി മടങ്ങിയെത്തുന്നത് യുനൈറ്റഡിന് ആശ്വാസമാകും. പരുക്ക് ഭേദമായ എറിക് ടീമിനൊപ്പം പരിശീലനം തുടങ്ങി.
പരുക്ക് ഭേദമാകാത്ത പോള്‍ പോഗ്ബയുടെ മടങ്ങി വരവ് വൈകും. മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍, ലീഡ്‌സ് യുണൈറ്റഡിനെ നേരിടും. അവസാന മൂന്ന് കളികളില്‍ രണ്ടും തോല്‍ക്കുകയും ഒന്നില്‍ സമനിലയുമാണ് ഫലം. ഇന്ന് വിജയ വഴിയില്‍ തിരച്ചെത്താനാകും ശ്രമം. 23 കളികളില്‍ നിന്ന് 31 പോയിന്റുള്ള ആഴ്‌സണല്‍ പതിനൊന്നാം സ്ഥാനത്തും 32 പോയിന്റുള്ള ലീഡ്‌സ് പത്താമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!