മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിൽ നിന്ന് വിലക്ക്

By Web TeamFirst Published Feb 15, 2020, 8:24 AM IST
Highlights

സാമ്പത്തിക വിഷയങ്ങളിലും ക്ലബ് ചട്ടങ്ങളിലും ഗുരുതര പിഴവ് വരുത്തിയതിനെ തുടർന്നാണ് നടപടി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിൽ നിന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് വിലക്ക്. അടുത്ത രണ്ട് സീസണുകളിൽ നിന്നാണ് സിറ്റിയെ യുവേഫ വിലക്കിയത്. സാമ്പത്തിക വിഷയങ്ങളിലും ക്ലബ് ചട്ടങ്ങളിലും ഗുരുതര പിഴവ് വരുത്തിയതിനെ തുടർന്നാണ് നടപടി. 30 ദശലക്ഷം പൗണ്ട് പിഴ അടയ്ക്കാനും യുവേഫ വിധിച്ചു. ഇപ്പോൾ നടക്കുന്ന സീസണിൽ സിറ്റിക്ക് തുടർന്നും കളിക്കാം. നിലവിൽ പ്രീക്വാർട്ടറിൽ ആണ് മാഞ്ചസ്റ്റർ സിറ്റി. 

യുവേഫയുടെ തീരുമാനത്തിനെതിരെ രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. 2012നും 2016നും ഇടയിൽ സമർപ്പിച്ച കണക്കുകളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. സ്പോൺസർ ഷിപ്പ് വരുമാനം പെരുപ്പിച്ച് കാട്ടി സാമ്പത്തിക അച്ചടക്ക സമിതിയെ ക്ലബ് കബളിപ്പിച്ചതായി അന്വേഷണ സമിതി കണ്ടെത്തി. അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് ക്ലബിന്‍റെ ഉടമകൾ.

click me!