വെസ്റ്റ് ബ്രോമിനെ തകര്‍ത്തു; യുനൈറ്റഡിനെ പിന്തള്ളി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത്

Published : Jan 27, 2021, 09:27 AM IST
വെസ്റ്റ് ബ്രോമിനെ തകര്‍ത്തു; യുനൈറ്റഡിനെ പിന്തള്ളി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത്

Synopsis

19 കളികളില്‍ നിന്ന് 41 പോയിന്റുകളുമായി സിറ്റി പട്ടികയില്‍ ഒന്നാമതെത്തി. ഇത്രയും മത്സരങ്ങളില്‍ 40 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് രണ്ടാമത്.   

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ല ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്ത്. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് സിറ്റി ഒന്നാമതെത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു നാല് ഗോളുകളും. ഇതില്‍ രണ്ട് ഗോള്‍ ഗുണ്ടോഗന്റെ വകയായിരുന്നു. 6, 30 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ജോ കാന്‍സെല്ലേ, റിയാദ് മഹ്‌റേസ്, റഹീം സ്റ്റെര്‍ലിങ്ങ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ഇതോടെ 19 കളികളില്‍ നിന്ന് 41 പോയിന്റുകളുമായി സിറ്റി പട്ടികയില്‍ ഒന്നാമതെത്തി. ഇത്രയും മത്സരങ്ങളില്‍ 40 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് രണ്ടാമത്. 

മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ 3-1ന് സതാംപ്ടണെ തോല്‍പ്പിച്ചു. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ സതാംപ്ടന്റെ സിറ്റിയെ ഞെട്ടിച്ചു. വല കുലുക്കിയത് സ്റ്റുവര്‍ട്ട് ആംസ്‌ട്രോങ്. പിന്നീട് 8, 39, 72 മിനിറ്റുകളില്‍ തിരിച്ചടിച്ച് ആഴ്‌സണല്‍ ജയം ഉറപ്പിച്ചു. നികോളാസ് പെപെ, ബുക്കായോ സാക്കാ, അലക്‌സാണ്ടര്‍ ലക്കാസറ്റെ എന്നിവാരാണ് ഗോളടിച്ചത്.

ലീഡ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു. പതിനേഴാം മിനിറ്റില്‍ റഫീഞ്ഞ്യ ലീഡ്‌സിന് ആദ്യ ലീഡ് നല്‍കി. 57- മിനിറ്റില്‍ ന്യൂകാസിലിന് മിഗേല്‍ അല്‍മിറോണ്‍ സമനില നേടിക്കൊടുത്തു. 61- മിനിറ്റില്‍ ജാക് ഹാരിസണിന്റെ ഗോളിലൂടെ ലീഡ്‌സ് ജയം ഉറപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ
കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ