ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും ജയം

Published : Oct 31, 2019, 08:51 AM IST
ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും ജയം

Synopsis

ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറിലെത്തി. ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് യുണൈറ്റഡിന്റെ മുന്നേറ്റം.  

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറിലെത്തി. ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് യുണൈറ്റഡിന്റെ മുന്നേറ്റം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇരട്ട ഗോള്‍ നേടി. 25ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളും, 73ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ചെല്‍സിക്കായി മിഷി ബാറ്റ്ഷുവായാണ് ആശ്വാസ ഗോള്‍ നേടിയത്.

ഗോള്‍ മഴ പെയ്ത ലീഗിലെ മ്‌റ്റൊരു മത്സരത്തില്‍ പെനാല്‍റ്റിയില്‍ ലിവര്‍പൂള്‍, ആഴ്‌സലിനെ മറികടന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും അഞ്ച് ഗോളുകള്‍ വീതം നേടി. ഇരു ടീമുകളും എക്‌സ്ട്രാടൈമിലും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയത്.

പെനാല്‍റ്റി 5- 4ന് ലിവര്‍പൂള്‍ നേടി. ആഴ്‌സലിനായി നാലം ഷോട്ടെടുത്ത ഡാനി സെബയോസിന്റെ കിക്ക് തടഞ്ഞ ലിവര്‍പൂള്‍ ഗോളിയാണ് വിജയശില്‍പി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു