പ്രീമിയര്‍ ലീഗ്: മാന്‍. യുനൈറ്റഡ് ആദ്യ നാലില്‍; സിറ്റി ഒന്നാമത്

By Web TeamFirst Published Mar 3, 2019, 9:01 AM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യ നാലില്‍. ഇന്നലെ സാംപ്ടണെ 3-2ന് തോല്‍പ്പിച്ചതോടെയാണ് നാലാം സ്ഥാനത്തേക്ക് കയറുകയായിരുന്നു മാഞ്ചസ്റ്റര്‍. റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോള്‍ മികവിലാണ് യുണൈറ്റഡിന്റെ ജയം. കളിതീരാന്‍ രണ്ട് മിനിറ്റുള്ളപ്പോഴായിരുന്നു ലുകാകുവിന്റെ വിജയഗോള്‍.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യ നാലില്‍. ഇന്നലെ സാംപ്ടണെ 3-2ന് തോല്‍പ്പിച്ചതോടെയാണ് നാലാം സ്ഥാനത്തേക്ക് കയറുകയായിരുന്നു മാഞ്ചസ്റ്റര്‍. റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോള്‍ മികവിലാണ് യുണൈറ്റഡിന്റെ ജയം. കളിതീരാന്‍ രണ്ട് മിനിറ്റുള്ളപ്പോഴായിരുന്നു ലുകാകുവിന്റെ വിജയഗോള്‍. ആന്ദ്രേസ് പെരേരയാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. ജയത്തോടെ മാഞ്ചസ്റ്ററിന് 29 മത്സരങ്ങളില്‍ 58 പോയിന്റായി.

മറ്റൊരു മത്സരത്തില്‍ ബേണ്‍മൗത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. റിയാദ് മെഹറസാണ് നിര്‍ണായക ഗോള്‍ നേടിയത്. കെവിന്‍ ഡിബ്രൂയിനും ജോണ്‍ സ്റ്റോണ്‍സും പരുക്കേറ്റ് മടങ്ങിയ കളിയില്‍ അന്‍പത്തിയഞ്ചാം മിനിറ്റിലാണ് മെഹറസ് സിറ്റിയുടെ രക്ഷകനായത്. സിറ്റിക്ക് 71 പോയിന്റുണ്ട്. 

ആഴ്‌സണല്‍- ടോട്ടനം പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരുടീമും ഓരോ ഗോള്‍ നേടി. പതിനാറാം മിനിറ്റില്‍ ആരോണ്‍ റംസിയിലൂടെ ആഴ്‌സണലാണ് ആദ്യഗോള്‍ നേടിയത്. എഴുപത്തിനാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ടോട്ടനത്തിന്റെ സമനില ഗോള്‍ നേടിയത്. ഇന്ന് ചെല്‍സി ഫുള്‍ഹാമിനേയും ലിവര്‍പൂള്‍ എവര്‍ട്ടണേയും നേരിടും. ഇന്ന് വിജയിച്ചാല്‍ ലിവര്‍പൂളിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.

click me!