മെസി തിരിച്ചെത്തി; സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്‍റൈന്‍ ടീമായി

Published : Mar 07, 2019, 09:51 PM ISTUpdated : Mar 07, 2019, 09:52 PM IST
മെസി തിരിച്ചെത്തി; സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്‍റൈന്‍ ടീമായി

Synopsis

ബാഴ്‌സലോണ താരം ലിയോണല്‍ മെസി അര്‍ജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തി. വെനസ്വേല, മൊറോക്കോ എന്നിവര്‍ക്കെതിരെ സൗഹൃദ മത്സരത്തിനുള്ളടീമിലേക്കാണ് മെസിയെ തിരികെ വിളിച്ചത്. ഇക്കഴിഞ്ഞ ലോകകപ്പിന് ശേഷം മെസി ദേശീയ ടീമില്‍ കളിച്ചിരുന്നില്ല.

ബ്യൂണസ് ഐറിസ്: ബാഴ്‌സലോണ താരം ലിയോണല്‍ മെസി അര്‍ജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തി. വെനസ്വേല, മൊറോക്കോ എന്നിവര്‍ക്കെതിരെ സൗഹൃദ മത്സരത്തിനുള്ളടീമിലേക്കാണ് മെസിയെ തിരികെ വിളിച്ചത്. ഇക്കഴിഞ്ഞ ലോകകപ്പിന് ശേഷം മെസി ദേശീയ ടീമില്‍ കളിച്ചിരുന്നില്ല. 

എന്നാല്‍ മറ്റു മുതിര്‍ന്ന താരങ്ങളെയൊന്നും ടീമിലേക്ക് വിളിച്ചിട്ടില്ല. സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, സെര്‍ജിയോ റൊമേറോ എന്നിവരെല്ലാം പുറത്ത് തന്നെയാണ്. യുവന്റസ് താരം പൗളോ ഡിബാല ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഇന്റര്‍ മിലാന്റെ മൗറോ ഇക്കാര്‍ഡി പുറത്തിരിക്കും. ടീം ഇങ്ങനെ...

ഗോള്‍ കീപ്പര്‍മാര്‍: അഗസ്റ്റിന്‍ മര്‍ച്ചേസിന്‍, യുവാന്‍ മുസ്സൊ, എസ്‌തേബന്‍ ആന്‍ഡ്രാഡ, ഫ്രാങ്കോ അര്‍മാനി.

പ്രതിരോധം: ജര്‍മന്‍ പെസേല്ല, ഗബ്രിയേല്‍ മെര്‍ക്കാഡോ, യുവാന്‍ ഫോയ്ത്ത്, നിക്കൊളസ് ഒട്ടമെന്‍ഡി, വാള്‍ട്ടര്‍ കന്നേമന്‍, നിക്കൊളസ് ടാഗ്ലിയാഫികോ, മാര്‍കോസ് അക്യൂന, ഗോള്‍സാലോ മോന്റീല്‍, റെന്‍സ് സറാവിയ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്.

മധ്യനിര: ലിയാന്‍ഡ്രോ പരഡേസ്, ഗുയ്‌ഡോ റോഡ്രിഗസ്, ജിയോവാനി സെല്‍സോ, മാനുവല്‍ ലാന്‍സിനി, റോബര്‍ട്ടോ പെരേര, എയ്ഞ്ചല്‍ ഡി മരിയ, മത്യാസ് സറാച്ചോ, ഇവാന്‍ മര്‍കോനെ, ഡൊമിന്‍ഗോ ബ്ലാങ്കോ, റോഡ്രിഗോ ഡി പോള്‍.

മുന്നേറ്റം: ലിയോണല്‍ മെസി, ഗോണ്‍സാലോ മാര്‍ട്ടിനെസ്, പൗളി ഡിബാല, എയ്ഞ്ചല്‍ കൊറിയ, ലത്തൂറോ മാര്‍ട്ടിനെസ്, ഡാരിയോ ബെനഡേറ്റോ, മത്യാസ് സുവാരസ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല