'മെസി എക്കാലത്തെയും മികച്ച താരം'; വാഴ്‌ത്തിപ്പാടി നെയ്‌മര്‍; ബ്രസീലിയന്‍ യുവതാരങ്ങള്‍ക്കും പ്രശംസ

Published : Feb 06, 2020, 07:45 PM ISTUpdated : Feb 06, 2020, 07:49 PM IST
'മെസി എക്കാലത്തെയും മികച്ച താരം'; വാഴ്‌ത്തിപ്പാടി നെയ്‌മര്‍; ബ്രസീലിയന്‍ യുവതാരങ്ങള്‍ക്കും പ്രശംസ

Synopsis

ഫിഫ ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രസീലിയനും ബാഴ്‌സയില്‍ മെസിയുടെ സഹതാവുമായിരുന്ന നെയ്‌മറുടെ പ്രശംസ

പാരിസ്: ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ ലിയോണല്‍ മെസിയെന്ന് നെയ്‌മര്‍. ഫിഫ ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രസീലിയനും ബാഴ്‌സയില്‍ മെസിയുടെ സഹതാവുമായിരുന്ന നെയ്‌മറുടെ പ്രശംസ. പിഎസ്‌ജി സഹതാരം കിലിയന്‍ എംബാപ്പേക്ക് എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാകാന്‍ കഴിയുമെന്നും നെയ്‌മര്‍ പറഞ്ഞു. 

"മെസിക്കൊപ്പം കളിക്കുക അസാധാരണ അനുഭവമാണ്. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഞാന്‍ കണ്ട കളിക്കാരില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. കിലിയന്‍ എംബാപ്പേ പ്രതിഭാസമാണ്. എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി വളരാന്‍ അവനാകും. എംബാപ്പെ സഹതാരമായുള്ളത് വലിയ അഭിമാനമാണ്. മൈതാനത്ത് രണ്ടുപേരും തമ്മില്‍ വലിയ പൊരുത്തമുണ്ട്" എന്നും നെയ്‌മര്‍ വ്യക്തമാക്കി. 

ബ്രസീലിയന്‍ യുവതാരങ്ങള്‍ക്ക് നെയ്‌മറുടെ പ്രശംസ

വരുംകാല താരങ്ങള്‍ എന്ന വിശേഷണമുള്ള ബ്രസീലിയന്‍ യുവതാരങ്ങളെ കുറിച്ചും നെയ്‌മര്‍ മനസുതുറന്നു. "എല്ലാ താരങ്ങളും പ്രതിഭാശാലികളാണ്. 2022ഓടെ മാത്രമേ ഇതിന്‍റെ ഫലം പ്രതീക്ഷിക്കാവൂ. പ്രതിഭകളെ കണ്ടെത്തുന്നതില്‍ ബ്രസീലിന് പ്രത്യേക കഴിവുണ്ട്" എന്നും നെയ്‌മര്‍ പറഞ്ഞു. ആര്‍തര്‍, എവര്‍ട്ടന്‍, റിച്ചാര്‍ലിസണ്‍, ഡേവിഡ് നെരസ്, പക്വേറ്റ, ഗാബിഗോള്‍, വിനിഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റെനിയര്‍ എന്നിവരെ കുറിച്ചുള്ള ചോദ്യത്തിനാണ് നെയ്‌മറുടെ മറുപടി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു
മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത