മെസി തിരികെയെത്തി; ചാംപ്യന്‍സ് ലീഗില്‍ ഇന്ററിനെതിരെ കളിക്കും, ലിവര്‍പൂളിനും ഇന്ന് മത്സരം

Published : Oct 02, 2019, 06:47 PM ISTUpdated : Oct 02, 2019, 06:53 PM IST
മെസി തിരികെയെത്തി; ചാംപ്യന്‍സ് ലീഗില്‍ ഇന്ററിനെതിരെ കളിക്കും, ലിവര്‍പൂളിനും ഇന്ന് മത്സരം

Synopsis

യുവേഫ ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ ബാഴ്‌സലോണ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനാണ് ബാഴ്‌സയുടെ എതിരാളികള്‍.

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ ബാഴ്‌സലോണ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനാണ് ബാഴ്‌സയുടെ എതിരാളികള്‍. പരിക്കിന് ശേഷം ലിയോണല്‍ മെസി ഇന്ന് കളത്തില്‍ തിരികെയെത്തും. ആദ്യ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ കളിച്ചിരുന്നെങ്കിലും ആദ്യ പകുതിക്ക് ശേഷം കളിച്ചിരുന്നില്ല. രാത്രി 12.30നാണ് മത്സരം.

നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിനും ഇന്ന് മത്സരമുണ്ട്. റെഡ് ബുള്ളാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. ആന്‍ ഫീല്‍ഡിലാണ് മത്സരം. ചെല്‍സി ഫ്രഞ്ച് ക്ലബ് ലിലിയെ നേരിടും. ഡോര്‍ട്ട്മുണ്ട്- സ്ലാവിയ പ്രാഹ മത്സരം രാത്രി 10.25നാണ്. ഈ സമയത്ത് തന്നെ നാപോളി, ജെങ്കിനെ നേരിടും. 

ഡച്ച് ചാംപ്യന്മാരായ അയാക്‌സ്- വലന്‍സിയ മത്സരമാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത. ബെന്‍ഫിക്ക എവേ ഗ്രൗണ്ടില്‍ സെനിത് സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിനെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു