രക്ഷയില്ല, തോൽവി തന്നെ, ഇത്തവണ മൂന്നെണ്ണത്തിന്; സ്വന്തം മൈതാനത്തും തലതാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് 

Published : Feb 15, 2025, 09:39 PM IST
രക്ഷയില്ല, തോൽവി തന്നെ, ഇത്തവണ മൂന്നെണ്ണത്തിന്; സ്വന്തം മൈതാനത്തും തലതാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് 

Synopsis

മത്സരത്തിൽ ഏറെ നേരം പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. 67 ശതമാനമായിരുന്നു ബോൾ പൊസെഷൻ. എന്നാൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാനോ ലഭിച്ച അവസരങ്ങൾ ​ഗോളാക്കി മാറ്റാനോ സാധിച്ചില്ല.

കൊച്ചി: ​പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബ​ഗാനോട് ഏകപക്ഷീയമായ മൂന്ന് ​ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം മൈതാനത്താണ് ബ്ലാസ്റ്റേഴ്സ് വമ്പൻ തോൽവി വഴങ്ങിയത്. ആദ്യ പകുതിയിൽ ജാമി മക്ലാരൻ (28, 40) മിനിറ്റുകളിൽ നേടിയ ഇരട്ട ​ഗോളിന്റെയും 60-ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രി​ഗസ് നേടിയ ​ഗോളിന്റെയും കരുത്തിലാണ് മോഹൻ ബ​ഗാൻ വിജയിച്ചത്. മത്സരത്തിൽ ഏറെ നേരം പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു. 67 ശതമാനമായിരുന്നു ബോൾ പൊസെഷൻ. എന്നാൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാനോ ലഭിച്ച അവസരങ്ങൾ ​ഗോളാക്കി മാറ്റാനോ സാധിച്ചില്ല.

അതേസമയം, പന്ത് കാലിൽ കുരുത്തപ്പോഴൊക്കെ മോഹൻ ബ​ഗാൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾ മേഖലയിൽ അപകടം വിതച്ചു. 13 ഷോട്ടുകളിൽ നാലെണ്ണം ടാർ​ഗറ്റിലേക്കും അതിൽ മൂന്നെണ്ണം ​ഗോളിലും കലാശിച്ചു. അതേസമയം, ബ്ലാസ്റ്റേഴ്സാകട്ടെ രണ്ട് ഷോട്ടുകൾ മാത്രമാണ് ​ഗോളിലേക്ക് പായിച്ചത്. പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ അവസാനിച്ച മട്ടാണ്.

20 കളികളിൽ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏഴ് കളികൾ ജയിച്ചപ്പോൾ 10 എണ്ണം തോറ്റു. 21 കളികളിൽ നിന്ന് 49 പോയിന്റുമായി മോഹൻ ബ​ഗാൻ പട്ടികയിൽ ഒന്നാമതാണ്. ബം​ഗാൾ ടീം സെമി ഉറപ്പിക്കുകയും ചെയ്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ മുന്നേറ്റനിരയിലേക്ക് ജര്‍മ്മന്‍ താരം മര്‍ലോണ്‍ റൂസ് ട്രൂജിലോ എത്തുന്നു
'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ