കാമറൂണ്‍, സെനഗല്‍, ഘാനയും സഞ്ചരിച്ച വഴിയിലൂടെ മൊറോക്കോ; ചരിത്രം കുറിക്കുമോയെന്ന് ശനിയാഴ്ച്ച അറിയാം

By Web TeamFirst Published Dec 7, 2022, 10:44 AM IST
Highlights

ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ അട്ടിമറിച്ച സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനെ ആണ് തോല്‍പ്പിച്ചത്. 2010ല്‍ അവസാന പതിനാറില്‍ അമേരിക്കയെ തോല്‍പ്പിച്ച ഘാന, ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ ടീമായി.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ പ്രതിനിധിയായി ഇനിയുള്ളത് മൊറോക്കോ മാത്രം. ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ നാലാം തവണയാണ് ആഫ്രിക്കന്‍ രാജ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. 1990ല്‍ കാമറൂണ്‍ ആണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. ചാംപ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ച് ടൂര്‍ണമെന്റ് തുടങ്ങിയ കാമറൂണ്‍, പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ വീഴ്ത്തി. 2002ല്‍ സെനഗല്‍ ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ രാജ്യമായി. 

ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ അട്ടിമറിച്ച സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനെ ആണ് തോല്‍പ്പിച്ചത്. 2010ല്‍ അവസാന പതിനാറില്‍ അമേരിക്കയെ തോല്‍പ്പിച്ച ഘാന, ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന മൂന്നാമത്തെ ആഫ്രിക്കന്‍ ടീമായി. പക്ഷേ മൂന്ന് ടീമുകളും ക്വാര്‍ട്ടറില്‍ പുറത്തായി. മൊറോക്കോയ്ക്ക് ഈ ചരിത്രം തിരുത്താന്‍ കഴിയുമോയെന്ന് ശനിയാഴ്ച അറിയാം. 

ഖത്തറിലെവിടെയും മൊറോക്കന്‍ ആരാധകരെ കാണം. താരങ്ങള്‍ മൈതാനത്തു പന്തു തട്ടുമ്പോള്‍, ഗ്യാലറിയില്‍ നിന്നാണ് കളിക്കാരുടെ കാലിലേക്ക് ഊര്‍ജം പ്രവഹിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ വമ്പന്മാരോട് പടപെട്ടി, വിശ്വ കിരീടപ്പോരിലെ ഓരോ ഘട്ടവും പിന്നിടുമ്പോള്‍, ഗ്യാലറിയില്‍ നിന്നു പിറക്കുന്ന ഊര്‍ജ്ജത്തിന് വിശേഷണങ്ങളില്ല. കളി കഴിഞ്ഞാല്‍ താരങ്ങള്‍ നേരെപ്പോകുന്നതും അവിടേക്ക്. താരങ്ങളില്‍ പലരും മറുനാട്ടില്‍ ജനിച്ച്. കളി പഠിച്ച്, മൊറോക്കയിലേക്ക് ചേക്കേറിയവരാണ്. അറബ് വംശജരാണ്. അതിനൊപ്പം ആഫ്രിക്കയുടെ അഭിമാനമുയര്‍ത്തുന്നവരാണ്.

ഫുട്‌ബോളിന്റെ കളി ലഹരിയില്‍ നൃത്തമാടും ഗ്യാലറി. ഒരു പന്തിനും 22 കളിക്കാര്‍ക്കും വേണ്ടി ആരവങ്ങളുയരും. കളിപ്പുക്കായമിട്ട്, പാട്ടുപാടി, ചുവടുവച്ച്, കയ്യടിച്ച്, എതിരാളിയോട് കുടിപ്പക കുടിയിരുത്തി കളികണ്ടിരിക്കുന്നവര്‍, കാണികള്‍. മൊറോക്കയെന്ന ഫുട്‌ബോള്‍ ടീമിന് വേണ്ടി ആര്‍ത്തലയ്ക്കുന്നുണ്ട് ഖത്തറിലേക്ക് പറന്നെത്തിയത് ഈ മൊറോക്കന്‍ ജനത.

അതേസമയം, 1019 തവണയാണ് സ്‌പെയിന്‍ മൊറോക്കയ്ക്ക് എതിരെ പന്തു കൈമാറിയത്. കളിയുടെ ഭൂരിഭാഗം നേരവും പന്ത് കാലില്‍ കൊരുത്തിട്ടും സ്‌പെയിനിന് ഒരു ഗോള്‍ പോലും നേടാനായില്ല. സ്‌പെയിനിന്റെ ഈ പാസിട്ടു കളിയെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ.

വന്നത് റൊണാള്‍ഡോയ്ക്ക് പകരക്കാരനായി; ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി അമ്പരപ്പിച്ച് ഗോള്‍സാലോ റാമോസ്

click me!