
റിയാദ്: എഫ് സി ചാംപ്യന്‍സ് ലീഗില്‍ (AFC Champions League) മുംബൈ സിറ്റി എഫ്‌സിക്ക് (Mumbai City FC) തിരിച്ചടി. മൂന്നാം മത്സരത്തില്‍ മുംബൈ സിറ്റി അബുദാബി ക്ലബ് അല്‍ ജസീറയോട് ഒരു ഗോളിന് തോറ്റു. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് അലി മബ്കൗത്താണ് നിര്‍ണായക ഗോള്‍ നേടിയത്. തിങ്കളാഴ്ച അല്‍ ജസീറയ്‌ക്കെതിരെ തന്നെയാണ് മുംബൈയുടെ അടുത്ത മത്സരം.
തോല്‍വിയോടെ മുംബൈ ഗ്രൂപ്പ് ബില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. മൂന്ന് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണ് മുംബൈക്കുള്ളത്. ആദ്യ മത്സരത്തില്‍ മുംബൈ അല്‍ ഷബാബിനോട് തോറ്റിരുന്നു. ഏഴ് പോയിന്റുള്ള അവര്‍ തന്നെയാണ് ഒന്നാമത്. രണ്ടാം മത്സരത്തില്‍ മുംബൈ, ഇറാഖ് എയര്‍ ഫോഴ്‌സ് ക്ലബിനെ അട്ടിമറിച്ചിരുന്നു. പിന്നാലെ അല്‍ ജസീറയോട് തോറ്റു.
എയര്‍ ഫോഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മുംബൈ തോല്‍പ്പിച്ചിരുന്നത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു മുംബൈയുടെ വിജയം. രണ്ടാം പകുതിയിലായിരുന്നു മൂന്നുഗോളും. ഡീഗോ മൗറീസിയോയും രാഹുല്‍ ബെക്കേയുമാണ് മുംബൈയുടെ സ്‌കോറര്‍മാര്‍. ഹമ്മദി അഹ്മ്മദാണ് എയര്‍ ഫോഴ്സിന്റെ ഒരു ഗോള്‍ നേടിയത്.
എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ബെക്കെയ്ക്ക് സ്വന്തമായിരുന്നു. മാത്രമല്ല, ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ജയം നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബെന്ന നേട്ടം മുംബൈ സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!