
ലണ്ടൻ: ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്വിറ്ററിലൂടെ പങ്കുവച്ച വാർത്ത ആരാധകർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ്. പ്രസവത്തിനിടെ മരിച്ച ആൺകുഞ്ഞിനെ കുറിച്ച് താരം പങ്കുവച്ച കുറിപ്പ് തന്നെയാണ് ഏവരെയും നൊമ്പരപ്പെടുത്തുന്നത്. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചെന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോർച്ചുഗീസ് താരം പങ്കുവച്ച വേദനാ ജനകമായ വാർത്ത. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം ട്വിറ്ററിലൂടെ വ്യക്തമാക്കി.
'ഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു, ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്, ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്, ഡോക്ടർമാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു, ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്, ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾക്ക് വേണ്ടത്, പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു, ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്, ഒരുപാട് സ്നേഹവുമുണ്ട്- ഇതായിരുന്നു ക്രിസ്റ്റ്യാനോയുടെ ട്വീറ്റിലെ വരികൾ പറഞ്ഞുവച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!