പുതിയ നീക്കവുമായി റയല്‍ മാഡ്രിഡ്; ഗബ്രിയേൽ ജെസ്യൂസിനെ നോട്ടമിടുന്നതായി റിപ്പോര്‍ട്ട്

Published : Oct 07, 2019, 10:09 AM ISTUpdated : Oct 07, 2019, 10:11 AM IST
പുതിയ നീക്കവുമായി റയല്‍ മാഡ്രിഡ്; ഗബ്രിയേൽ ജെസ്യൂസിനെ നോട്ടമിടുന്നതായി റിപ്പോര്‍ട്ട്

Synopsis

ഗബ്രിയേൽ ജെസ്യൂസിനെ സ്വന്തമാക്കാന്‍ റയൽ മാഡ്രിഡിന് താത്പര്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌‌ട്രൈക്കര്‍ ഗബ്രിയേൽ ജെസ്യൂസിനെ സ്വന്തമാക്കാന്‍ റയൽ മാഡ്രിഡിന് താത്പര്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിൽ ജെസ്യൂസിനായി റയൽ നീക്കം നടത്തുമെന്ന് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറ്റിയിൽ സെര്‍ജിയോ അഗ്യൂറോക്ക് പിന്നിലായി മാത്രം പരിഗണന കിട്ടുന്നതിൽ ജെസ്യൂസ് അസ്വസ്ഥനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 2017ലാണ് ജെസ്യൂസ് സിറ്റിയിൽ ചേര്‍ന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ വിട്ടശേഷം മികച്ച സ്‌ട്രൈക്കര്‍മാരില്ലെന്ന തോന്നലാണ് ജെസ്യൂസിനായി രംഗത്തെത്താന്‍ സിദാനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. സ്‌പാനിഷ് ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരാണ് റയല്‍ മാഡ്രിഡ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ