സ്പാനിഷ് ലീഗില്‍ റയലിന് ഞെട്ടിക്കുന്ന തോല്‍വി, ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ ബാഴ്സ ഇന്നിറങ്ങും

By Web TeamFirst Published Jan 8, 2023, 10:33 AM IST
Highlights

47ാം മിനിറ്റില്‍ മുന്നിലെത്തിയ വിയ്യാറയലിനെതിരെ 60-ാം മിനിറ്റില്‍ ബെന്‍സേമ നേടിയ പെനല്‍റ്റി ഗോളിലൂടെ റയല്‍ സമനിലയില്‍ പിടിച്ചെങ്കിലും തൊട്ടു പിന്നാലെ 63-ാം മിനിറ്റിള്‍ മറ്റൊരു പെനല്‍റ്റി ഗോളിലൂടെ വിയ്യാറയല്‍ ലീഡെുക്കുകയായിരുന്നു.

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. വിയ്യാറയൽ ഒന്നിനെതിരെ രണ്ട് ഗോളിന് റയലിനെ തോൽപിച്ചു. സീസണിൽ റയലിന്‍റെ രണ്ടാം തോൽവിയാണിത്. 47ാം മിനിറ്റിൽ യെറിമി പിനോയും അറുപത്തിമൂന്നാം മിനിറ്റിൽ ജെറാർ‍ഡ് മൊറേനോയുമാണ് വിയ്യാറയലിന്‍റെ ഗോളുകൾ നേടിയത്. 60-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കരീം ബെൻസേമയായിരുന്നു റയലിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.

മത്സരത്തിൽ ഒറ്റ സ്പാനിഷ് താരം ഇല്ലാതെയാണ് റയൽ കളിച്ചത്. ലാ ലീഗചരിത്രത്തിൽ ആദ്യമായാണ് റയൽ സ്പാനിഷ് താരങ്ങളാരും ടീമില്‍ ഇല്ലാതെ കളിക്കാന്‍ ഇറങ്ങുന്നത്. മൂന്ന് ഫ്രഞ്ച് താരങ്ങളേയും രണ്ടുവീതം ബ്രസീലിയൻ, ജ‍ർമ്മൻ താരങ്ങളേയും ഓരോ ക്രൊയേഷ്യൻ, ബെൽജിയം, ഉറുഗ്വേൻ താരത്തേയുമാണ് കോച്ച് കാർലോ ആഞ്ചലോട്ടി അണിനിരത്തിയത്.

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സിന് ഇന്ന് മരണപ്പോര്, എതിരാളികള്‍ മുംബൈ

47ാം മിനിറ്റില്‍ മുന്നിലെത്തിയ വിയ്യാറയലിനെതിരെ 60-ാം മിനിറ്റില്‍ ബെന്‍സേമ നേടിയ പെനല്‍റ്റി ഗോളിലൂടെ റയല്‍ സമനിലയില്‍ പിടിച്ചെങ്കിലും തൊട്ടു പിന്നാലെ 63-ാം മിനിറ്റിള്‍ മറ്റൊരു പെനല്‍റ്റി ഗോളിലൂടെ വിയ്യാറയല്‍ ലീഡെുക്കുകയായിരുന്നു. പെനല്‍റ്റി ബോക്സില്‍ ഡിഫന്‍ഡര്‍ ഡേവിഡ് ആലാബ പന്ത് കൈ കൊണ്ട് തൊട്ടതിനാണ് വിയ്യാ റയലിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. നേരത്തെ വിയ്യാറയല്‍ ഡിഫന്‍ഡര്‍ ജുവാന്‍ ഫോയ്ത്തിന്‍റെ കൈയില്‍ പന്ത് തട്ടിയതിനാണ് വാര്‍ പരിശോധനയിലൂടെ റഫറി റയലിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്.

16 കളിയിൽ 38 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് റയൽ ഇപ്പോള്‍. 15 കളിയിൽ 38 പോയിന്‍റുള്ള ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. ബാഴ്സലോണ ഇന്ന് രാത്രി ഒന്നരയ്ക്ക് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ മൈതാനത്താണ് മത്സരം.

ഈ കളിയിൽ ജയിച്ചാൽ ബാഴ്സലോണയ്ക്ക് റയലിനെക്കാള്‍ മൂന്ന് പോയിന്‍റ് വ്യത്യാസത്തിൽ മുന്നിലെത്താം.

click me!