ഇബ്ര വീണ്ടും വരുന്നു; എ സി മിലാനുമായി കരാറൊപ്പിട്ടെന്ന് സൂചന

Published : Dec 27, 2019, 07:17 PM IST
ഇബ്ര വീണ്ടും വരുന്നു; എ സി മിലാനുമായി കരാറൊപ്പിട്ടെന്ന് സൂചന

Synopsis

യൂറോപ്പിലെ പ്രധാന ക്ലബുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ഇന്റര്‍ മിലാന്‍, എ സി മിലാന്‍, പിഎസ്ജി എന്നീ ടീമുകള്‍ക്കെല്ലാം താരം കളിച്ചു.

മിലാന്‍: യൂറോപ്പിലെ പ്രധാന ക്ലബുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ഇന്റര്‍ മിലാന്‍, എ സി മിലാന്‍, പിഎസ്ജി എന്നീ ടീമുകള്‍ക്കെല്ലാം താരം കളിച്ചു. 2018ല്‍ താരം അമേരിക്കന്‍ ക്ലബായ ലാ ഗ്യാലക്‌സിയിലേക്ക് കൂടുമാറിയിരുന്നു. അവിടെ ഗോളടിച്ചുകൂട്ടിയ 38കാര്യത്തില്‍ ഇപ്പോള്‍ ഒരു സുപ്രധാന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

താരം മുന്‍ ക്ലബ്ബായ എ സി മിലാനിലേക്ക് തിരിച്ചുവരികയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ജനുവരിയില്‍ താരം മിലാന്റെ ജേഴ്‌സിയിലുണ്ടാവും. ക്ലബ്ബുമായി താരം കരാറില്‍ ഒപ്പുവച്ചതായി ഇറ്റാലിയന്‍ മാധ്യമമായ സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തേക്കായിരിക്കും ഇബ്ര മിലാന്‍ ജേഴ്‌സി അണിയുക. ഇറ്റലിയിലേക്ക് മടങ്ങുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ മിലാനു വേണ്ടി കളിച്ചിട്ടുള്ള ഇബ്ര ലീഗ് കിരീടവും നേടിയിട്ടുണ്ട്. മിലാനു വേണ്ടി 85 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. മുന്‍ സ്വീഡിഷ് താരത്തിന്റെ വരവ് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ആരാധകരുടെ വിശ്വാസം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച