മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി! റോഡ്രിക്ക് സീസണ്‍ നഷ്ടം, തിരിച്ചടിയായത് അവസാന മത്സരത്തിലേറ്റ പരിക്ക്

Published : Sep 24, 2024, 08:36 AM IST
മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി! റോഡ്രിക്ക് സീസണ്‍ നഷ്ടം, തിരിച്ചടിയായത് അവസാന മത്സരത്തിലേറ്റ പരിക്ക്

Synopsis

സിറ്റിയുടെ തുടര്‍ച്ചയായ നാല് പ്രീമിയര്‍ ലീഗ് കിരീട വിജയത്തിലും ആദ്യ ചാംപ്യന്‍സ് ലീഗ് വിജയത്തിലും റോഡ്രി നിര്‍ണായക പങ്കുവഹിച്ചു.

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക് സീസണിലെ ഇനിയുള്ള മത്സരങ്ങളെല്ലാം നഷ്ടമാവും. ആഴ്‌സണലിന് എതിരായ മത്സരത്തിനിടെയാണ് റോഡ്രിയുടെ കാലിന് പരിക്കേറ്റത്. യൂറോ കപ്പ് ഫൈനലിനിടെ പരിക്കേറ്റ റോഡ്രിക്ക് ഈ സീസണില്‍ ആകെ 66 മിനിറ്റേ കളിക്കാനായിട്ടുള്ളൂ. 2019ല്‍ സിറ്റിയിലെത്തിയ റോഡ്രി ക്ലബിനായി 260 മത്സരങ്ങളില്‍ 26 ഗോളും 30 അസിസ്റ്റും സ്വന്തമാക്കി. 

സിറ്റിയുടെ തുടര്‍ച്ചയായ നാല് പ്രീമിയര്‍ ലീഗ് കിരീട വിജയത്തിലും ആദ്യ ചാംപ്യന്‍സ് ലീഗ് വിജയത്തിലും റോഡ്രി നിര്‍ണായക പങ്കുവഹിച്ചു. ചാംപ്യന്‍സ് ലീഗ് ഫൈനലിലെ നിര്‍ണായക ഗോള്‍ നേടിയത് റാഡ്രിയായിരുന്നു.ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട താരമാണ് റോഡ്രി. യൂറോ നേടിയ സ്പാനിഷ് ടീമിന്റെ എഞ്ചിന്‍ റോഡ്രിയായിരുന്നു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടേയും അസിസ്റ്റ് നല്‍കിയവരുടേയും പട്ടികയില്‍ റോഡ്രിയെ കണ്ടേക്കില്ല. എന്നാല്‍ അദ്ദേഹം മത്സരത്തിലുണ്ടാക്കിയ ഇംപാക്റ്റ് ചെറുതൊന്നുമല്ല.

പാകിസ്ഥാനെ കൊണ്ട് കൂട്ടിയാല്‍ കൂടില്ല, ടെസ്റ്റ് കളിക്കാന്‍ ഇന്ത്യക്കറിയാം! മുന്‍ പാക് താരത്തിന്‍റെ വിമര്‍ശനം 

യൂറോ താരവും റോഡ്രിയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെ ടീമിനെ ചാംപ്യന്‍സ് ലീഗ് സെമിയിലെത്തിക്കാനും സാധിച്ചിരുന്നു. എന്തായാലും റോഡ്രിയുടെ അഭാവം മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാത്രമല്ല, സ്പാനിഷ് ടീമിനും തിരിച്ചടിയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!