ഞെട്ടിച്ച് വീണ്ടും റൊണാള്‍ഡീഞ്ഞോ, 46-ാം വയസില്‍ ഫുട്ബോളിലേക്ക് തിരിച്ചുവരുന്നു, ഇറ്റാലിയൻ ക്ലബ്ബുമായി കരാറൊപ്പിട്ടു

Published : Jun 20, 2026, 10:34 PM IST
Ronaldinho

Synopsis

പുതിയ ജേഴ്സി, പക്ഷേ പഴയ അതേ ചിരി പന്തുമായി മൈതാനത്ത് വീണ്ടും നൃത്തം ചെയ്യാനും ഇഗ്നാസിയോയോടും സിപ്രിയാനി കുടുംബത്തോടുമൊപ്പം പുതിയൊരു ചരിത്രമെഴുതാനും ഞാൻ കാത്തിരിക്കുന്നു.

റോം: ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ണ്ട് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രൊഫഷണൽ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു. 46-ാം വയസിസ്സിലാണ് മുൻ ബാഴ്സലോണ സൂപ്പർ താരം ഇറ്റാലിയൻ മൂന്നാം ഡിവിഷൻ ലീഗിലെ ക്ലബ്ബായ 'റവെന്ന'യുമായി (Ravenna) കരാറൊപ്പിട്ടത്. 2015 സെപ്റ്റബറിന് ശേഷം പ്രൊഫഷണൽ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന താരം കരിയറിൽ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബൂട്ട് കെട്ടാനൊരുങ്ങുന്നത്. ജൂൺ 23-ന് മിയാമിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ റൊണാൾഡീഞ്ഞോയെ ക്ലബ്ബ് ഔദ്യോഗികമായി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. മുമ്പ് എസി മിലാന് വേണ്ടി മൂന്ന് സീസണുകൾ കളിച്ച റൊണാൾഡീഞ്ഞോന്യോയുടെ ഇറ്റലിയിലേക്കുള്ള രണ്ടാം വരവാണിത്. മിലാനൊപ്പം 2010-11 സീസണിൽ അദ്ദേഹം സിരി എ കിരീടവും നേടിയിരുന്നു.

പുതിയ ജേഴ്സി, പക്ഷേ പഴയ അതേ ചിരി പന്തുമായി മൈതാനത്ത് വീണ്ടും നൃത്തം ചെയ്യാനും ഇഗ്നാസിയോയോടും സിപ്രിയാനി കുടുംബത്തോടുമൊപ്പം പുതിയൊരു ചരിത്രമെഴുതാനും ഞാൻ കാത്തിരിക്കുന്നു. ഫുട്ബോൾ എപ്പോഴും എനിക്ക് സന്തോഷം നൽകിയിട്ടേയുള്ളൂ, അതേ സന്തോഷം റവെന്നയിലേക്കും എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് റൊണാള്‍ഡീഞ്ഞോ സമൂഹമാധ്യമത്തില്‍ കുറിച്ചു. 1931-ൽ സ്ഥാപിച്ച റവെന്ന ഇറ്റലിയിലെ എമിലിയ-റൊമാനിയ മേഖലയിൽ നിന്നുള്ള ക്ലബ്ബാണ്. ഫുട്ബോളിനേക്കാൾ ഫോർമുല വൺ റേസിങ്ങിന് (ഇമോള സർക്യൂട്ട്) പേരുകേട്ട സ്ഥലമാണിത്. നിലവിൽ ഇറ്റാലിയൻ മൂന്നാം ഡിവിഷനിൽ മത്സരിക്കുന്ന ടീം കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2024-ൽ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറ്റാലിയൻ വ്യവസായി ഇഗ്നാസിയോ സിപ്രിയാനി ക്ലബ്ബ് ഏറ്റെടുത്തതോടെയാണ് ടീമിൽ വലിയ മാറ്റങ്ങൾ തുടങ്ങിയത്. റൊണാള്‍ഡീഞ്ഞോയടുടെ കടുത്ത ആരാധകനാണ് ഇഗ്നാസിയോ സിപ്രിയാനി. ബ്രസീല്‍ ഇതിഹാസത്തെ ടീമിലെത്തിക്കാൻ കഴിഞ്ഞത് ക്ലബ്ബിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാണെന്ന് സിപ്രിയാനി പ്രതികരിച്ചു.

അതേസമയം, 46-ാം വയസ്സിൽ റൊണാൾഡീന്യോ ഒരു പ്രൊഫഷണൽ മത്സരം കളിക്കാനുള്ള സാധ്യത കുറവാണെന്നും, ഇത് വെറുമൊരു മാർക്കറ്റിങ് തന്ത്രമാണെന്നുമാണ് ഒരുവിഭാഗം വിലയിരുത്തുന്നത്. റൊണാൾഡീഞ്ഞോന്യോയെ പണ്ട് എസി മിലാനിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച, നിലവിലെ റവെന്ന വൈസ് പ്രസിഡന്‍റ് അരിയേഡോ ബ്രൈഡ ആദ്യ ഘട്ടത്തിൽ ഇത് വെറുമൊരു പരസ്യ ക്യാമ്പയിൻ മാത്രമാണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ഈ പ്രസ്താവന തിരുത്തി രംഗത്തെത്തി. റൊണാൾഡീന്യോ കാലാതീതനായ ഒരു ചാമ്പ്യനാണ്. അദ്ദേഹം റവെന്നയുമായി കരാറൊപ്പിട്ടു എന്നത് തന്നെ വലിയൊരു കാര്യമാണ്. അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നത് വരും ദിവസങ്ങളിൽ കാണാം, പക്ഷേ അദ്ദേഹം മൈതാനത്തിറങ്ങാനുള്ള സാധ്യതകൾ ഞങ്ങൾ തള്ളിക്കളയുന്നില്ല എന്നായിരുന്നു അരിയേഡോ ബ്രൈഡയുടെ പുതിയ പ്രതികരണം. ക്ലബ്ബിന്‍റെ സഹഉടമയായി റൊണാൾഡീഞ്ഞോ മാറാനുള്ള സാധ്യതയും ആരാധകര്‍ കാണുന്നുണ്ട്. ഇതിന് മുൻപ് 2024-ൽ യുഎസിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ ഗ്രീൻവില്ലെ ട്രയംഫിന്‍റെന്റെ ഉടമസ്ഥാവകാശം റൊണാള്‍ഡീഞ്ഞോ സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം മെസി, പക്ഷെ എന്‍റെ റോള്‍ മോഡല്‍ ആ ബ്രസീല്‍ താരം', തുറന്നുപറഞ്ഞ് ലാമിൻ യമാൽ
'പള്ളിയിലേക്ക് 10 രൂപ തരാത്തവർ ഫുട്ബോള്‍ താരങ്ങളുടെ ഫ്ലെക്സ് വെക്കുന്നു'; മലപ്പുറത്തെ ഫ്ലെക്സ് പോരിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ