Santosh Trophy: ഗുജറാത്തിനെ തകര്‍ത്ത് മണിപ്പൂര്‍ ഗ്രൂപ്പില്‍ ഒന്നാമത്

Published : Apr 21, 2022, 08:58 PM IST
Santosh Trophy: ഗുജറാത്തിനെ തകര്‍ത്ത് മണിപ്പൂര്‍ ഗ്രൂപ്പില്‍ ഒന്നാമത്

Synopsis

കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ്. മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് സുരേഷ് നായര്‍ നേടിയ സെല്‍ഫ് ഗോളും മണിപ്പൂരിന്‍റെ ഗോള്‍ പട്ടികയിലുണ്ട്.

മലപ്പുറം: സന്തോഷ് ട്രോഫി(Santosh Trophy) ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മണിപ്പൂര്‍ ഗുജറാത്തിനെ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഗുജറാത്തിന്‍റെ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഗുജറാത്തിന്‍റെ സെമി ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ്. മണിപ്പൂരിനായി സുധിര്‍ ലൈതോന്‍ജം ഒരു ഗോള്‍നേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് സുരേഷ് നായര്‍ നേടിയ സെല്‍ഫ് ഗോളും മണിപ്പൂരിന്‍റെ ഗോള്‍ പട്ടികയിലുണ്ട്.

ആദ്യ പകുതി

കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ആദ്യ ഇലവനില്‍ മാറ്റങ്ങളുമായി ആണ് ഇരുടീമുകളും ഇറങ്ങിയത്. രണ്ടാം മിനുട്ടില്‍ മണിപ്പൂരിന്‍റെ ആക്രമണത്തോട് കൂടിയാണ് മത്സരം ആരംഭിച്ചത്. 14 ാം മിനുട്ടില്‍ ഗുജറാത്തിന് ഗോളവസരം ലഭിച്ചു. മധ്യനിരയില്‍ നിന്ന് ബ്രജേഷ്‌കുമാര്‍ യാഥവ് ഉയര്‍ത്തി നല്‍ക്കിയ പാസ് ജയ്കനാനിക്ക് ലഭിച്ചു. ബോളുമായി മുന്നേറിയ ജയ്കനായി ഗോളികീപ്പറെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും മണിപ്പൂര്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 19 ാം മിനുട്ടില്‍ മണിപ്പൂരിന് അവസരം. ഗുജറാത്ത് പ്രതിരോധ താരം മുഹമ്മദ് സാഗറലി വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച അവസരം ങുല്‍ഗൗലാല്‍ സിങ്‌സിട് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗുജറാത്തിന്റെ മലയാളി ഗോള്‍കീപ്പര്‍ അജ്മല്‍ തട്ടിഅകറ്റി. ആദ്യ പകുതിയുടെ അധികസമയത്ത് മണിപ്പൂരിന് വീണ്ടും അവസരം ലഭിച്ചു. ഇടതു വിങ്ങില്‍ നിന്ന് നല്‍ക്കിയ ക്രോസ് ലുന്‍മിന്‍ലെന്‍ ഹോകിപ് ഹെഡ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ ബോള്‍ പുറത്തേക്ക് പോയി.

രണ്ടാം പകുതി

രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന മണിപ്പൂര്‍ 47 ാം മിനുട്ടില്‍ ലീഡ് എടുത്തു. നഗരിയബം ജെനിഷ് സിങ് നല്‍ക്കി പാസില്‍ മധ്യനിര താരം സുധിര്‍ ലൈതോന്‍ജം ക്രോസ് ലക്ഷ്യമിട്ട് നല്‍ക്കി ബോള്‍ സെകന്റ് പോസ്റ്റിന്റെ മൂലയിലേക്ക് താഴ്ന്ന് ഇറങ്ങി. 67 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്തു നിന്ന് അകത്തേക്ക് സോമിഷോന്‍ ഹെഡ് ചെയ്ത് നല്‍കിയ ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവേ ഗുജറാത്തിന്‍റെ മലയാളി പ്രതിരോധ താരം സിദ്ധാര്‍ത്ഥ് സുരേഷ് നായര്‍ സെല്‍ഫ് ഗോള്‍ അടിക്കുകയായിരുന്നു. 71 ാം മിനുട്ടില്‍ ഗുജറാത്തിന് ഗോളിലേക്ക് അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. മണിപ്പൂര്‍ ഗോള്‍കീപ്പര്‍ തട്ടിഅകറ്റിയതില്‍ നിന്ന് ലഭിച്ച അവസരം സ്‌ട്രൈക്കര്‍ നഷ്ടപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം