സൗദിയെ കണ്ണീരിലാഴ്ത്തിയ നിമിഷം! സുവര്‍ണാവസരം പാഴായതിന്‍റെ ഞെട്ടലില്‍ ആരാധകര്‍, വീഡിയോ

By Web TeamFirst Published Nov 26, 2022, 8:07 PM IST
Highlights

ഒരു ഗോള്‍ നേടി മുന്നില്‍ നില്‍ക്കുന്ന പോളണ്ടിന് ഒപ്പമെത്താനുള്ള സുവര്‍ണാവസരമാണ് 44-ാം മിനിറ്റില്‍ ലഭിച്ചത്. അല്‍ ഷെഹ്റിയെ ബോക്സിനുള്ളില്‍ ബിയലക് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്

ദോഹ: ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്ക് പിന്നാലെ പോളണ്ടിനെയും വിറപ്പിക്കുന്ന സൗദി അറേബ്യക്ക് കണ്ണീരിലാഴ്ത്തി പെനാല്‍റ്റി നഷ്ടം. ഒരു ഗോള്‍ നേടി മുന്നില്‍ നില്‍ക്കുന്ന പോളണ്ടിന് ഒപ്പമെത്താനുള്ള സുവര്‍ണാവസരമാണ് 44-ാം മിനിറ്റില്‍ ലഭിച്ചത്. അല്‍ ഷെഹ്റിയെ ബോക്സിനുള്ളില്‍ ബിയലക് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. റഫറി ആദ്യം പെനാല്‍റ്റി വിധിച്ചില്ലായിരുന്നു.

എന്നാല്‍, വാര്‍ ദൃശ്യങ്ങള്‍ സൗദിക്ക് അനുകൂലമായി. പക്ഷേ,  പെനാല്‍റ്റി മുതലാക്കാന്‍ സലേം അല്‍ദ്വസാറിക്ക് സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോളിഷ് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ സൗദി താരം ഗോളിന് ശ്രമിച്ചെങ്കിലും  ഷെസ്‌നി ഒരിക്കല്‍കൂടി രക്ഷകനായി. പോളണ്ടിന് വേണ്ടി 39-ാം മിനിറ്റില്‍ പിയോറ്റ് സിലിന്‍സ്‌കിയാണ് ഗോള്‍ നേടിയത്.

Salem Al-Dawsari missing a penalty for Saudi Arabia pic.twitter.com/T8Puk0DXNH

— AK (@adnanklodin1)

അതുവരെ പോളണ്ടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ സൗദിക്ക് സാധിച്ചിരുന്നു. പലപ്പോഴും പോളണ്ട് ഗോള്‍മുഖം വിറപ്പിക്കാന്‍ സൗദി മുന്നേറ്റത്തിനായി. ഒരു തവണ പോളണ്ട് ഗോള്‍കീപ്പറെ പരീക്ഷിക്കാനും സൗദിക്ക് സാധിച്ചു. അര്‍ജന്റീനയെ തോല്‍പ്പിച്ച അതേ പ്രകടനം സൗദി ആവര്‍ത്തിക്കുകയാണ്. അര്‍ജന്റീനയ്‌ക്കെതിരെ സൗദി പ്രതിരോധം ശക്തിപ്പെടുത്തിയാണ് കളിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആക്രമിക്കാനും സൗദി മറന്നില്ല.

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സൗദി ആക്രമണം തുടങ്ങി. 14-ാം മിനിറ്റില്‍ ഒരു അവസരവും സൃഷ്ടിച്ചു. എന്നാല്‍ പോളിഷ് ഗോള്‍ കീപ്പര്‍ ഷെസ്‌നി രക്ഷകനായി. 15-ാം മിനിറ്റില്‍ യാക്കൂബ് കിവിയോറിന് മഞ്ഞകാര്‍ഡ് ലഭിച്ചു. 16-ാം മിനിറ്റില്‍ മാറ്റി കാഷും മഞ്ഞ് കാര്‍ഡ് കണ്ടു. 19-ാം മിനിറ്റില്‍ അര്‍ക്കഡിയൂസ് മിലിക്കിനും മഞ്ഞ ലഭിച്ചു. അതില്‍ നിന്ന് മനസിലാക്കാം സൗദി ആക്രമണം എത്രത്തോളം മികച്ചതായിരുന്നുവെന്ന്.

26-ാം മിനിറ്റില്‍ പോളണ്ടിനിനും ലഭിച്ചു ആദ്യ അവസരം. സെലിന്‍സ്‌കിയുടെ കോര്‍ണറില്‍ നിന്ന് ബീല്‍ക്ക് തൊടുത്തുവിട്ട ഹെഡ്ഡര്‍ അല്‍- ഷെറ്രി ഗോള്‍ലൈനിന് തൊട്ടുമുമ്പ് വച്ച് രക്ഷപ്പെടുത്തി. 39-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. ലെവന്‍ഡോസ്‌കിയുടെ സഹായത്തില്‍ സെലിന്‍സ്‌കിയുടെ മനോഹരമായ ഫിനിഷില്‍ പോളണ്ട് മുന്നിലെത്തി. രണ്ടാം പകുതിയിലും സൗദി ആക്രമണം തുടരുന്നുണ്ട്. 

click me!