മെസിയും ബെന്‍സേമയും സൗദിയിലെത്തുമോ?, ഔദ്യോദഗിക പ്രഖ്യാപനം വരെ കാത്തിരിക്കു; പ്രതികരണവുമായി സൗദി കായിക മന്ത്രി

By Web TeamFirst Published Jun 2, 2023, 10:45 AM IST
Highlights

സീസണൊടുവില്‍ ഫ്രീ ഏജന്‍റാവുന്ന മെസി നിലവിലെ ക്ലബ്ബായ പി എസ് ജി വിടുമെന്ന് സ്ഥിരീകരണം വന്നു കഴിഞ്ഞു. പി എസ് ജി പരിശീലകന്‍ ക്രിസ്റ്റഫര്‍ ഗാട്‌ലിയര്‍ തന്നെ മെസി ക്ലബ്ബ് വിടുമെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് റയലിന്‍റെ ഇതിഹാസ താരമായ  ബെന്‍സേമയും സീസണൊടുവില്‍ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

റിയാദ്: അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും ഫ്രാന്‍സ് സൂപ്പര്‍ താരം കരീം ബെന്‍സേമയും സൗദി ക്ലബ്ബിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രതികരിച്ച് സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍. ലിയോണല്‍ മെസിയെ റെക്കോര്‍ഡ് തുകക്ക് അല്‍ ഹിലാലും കരീം ബെന്‍സേമയെ അല്‍ ഇത്തിഹാദും സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇക്കാര്യത്തില്‍ ഇരു ക്ലബ്ബുകളുടെയും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അതുവരെ കാത്തിരിക്കാണമെന്നും സൗദി കായിക മന്ത്രി പറഞ്ഞത്.

സീസണൊടുവില്‍ ഫ്രീ ഏജന്‍റാവുന്ന മെസി നിലവിലെ ക്ലബ്ബായ പി എസ് ജി വിടുമെന്ന് സ്ഥിരീകരണം വന്നു കഴിഞ്ഞു. പി എസ് ജി പരിശീലകന്‍ ക്രിസ്റ്റഫര്‍ ഗാട്‌ലിയര്‍ തന്നെ മെസി ക്ലബ്ബ് വിടുമെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് റയലിന്‍റെ ഇതിഹാസ താരമായ  ബെന്‍സേമയും സീസണൊടുവില്‍ ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഒരു സീസണ്‍ കൂടി റയലില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ബെന്‍സേമക്ക് കരാര്‍ നീട്ടി നല്‍കാന്‍ സ്പാനിഷ് വമ്പന്‍മാര്‍ തയാറാവുമോ എന്ന് വ്യക്തമല്ല.

പി എസ് ജി വിടുമെന്നുറപ്പിച്ച മെസിക്ക് പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങാനാണ് താല്‍പര്യമെങ്കിലും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് തടസമായി മുന്നില്‍ നില്‍ക്കുന്നത്. മെസി ബാഴ്സയിലെത്തുമോ എന്ന കാര്യത്തില്‍ 10 ദിവസത്തിനകം ക്ലബ്ബ് തീരുമാനമെടുക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മെസിയെ സ്വന്തമാക്കാന്‍ മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്‍റെ നേതൃത്വത്തിലുള്ള അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്‍റര്‍ മിയാമിയും രംഗത്തുണ്ട്.

കാര്യങ്ങള്‍ക്ക് തീരുമാനമായി, മെസി പിഎസ്‌ജി വിടുന്നതായി സ്ഥിരീകരണം; ഇനിയെങ്ങോട്ട്?

മെസിക്ക് സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ 500 മില്യണ്‍ യൂറോ ആണ് പ്രതിവര്‍ഷ പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെസി അല്‍ ഹിലാലില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസി ഇത് നിഷേധിച്ചിരുന്നു. അതേസമയം, മെസി ക്ലബ്ബിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അല്‍ ഹിലാല്‍ ക്ലബ്ബ് പ്രസിഡന്‍റായ ഫഹദ് ബിന്‍ സാദ് ബിന്‍ നഫേലും ഇതുവരെ തയാറായിട്ടില്ല.

മെസിയെക്കുറിച്ച് ഒന്നും ചോദിക്കരുതെന്നും ഔദ്യോഗിക തീരുമാനം എന്തെങ്കിലും വന്നാല്‍ അത് എല്ലാവരെയും അറിയിക്കാമെന്നുമായിരുന്നു ക്ലബ്ബ് പ്രസിഡന്‍റിന്‍റെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് നല്‍കുന്ന അതേ പ്രതിഫലം വാഗ്ദാനം ചെയ്താണ് സൗദി ക്ലബ്ബുകളായ അല്‍ ഹിലാലലും അല്‍ ഇത്തിഹാദും ബെന്‍സേമക്കുവേണ്ടിയും രംഗത്തെത്തിയിരിക്കുന്നത്.

click me!