റൊണാള്‍ഡോ കളിച്ചിട്ടും സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസ്റിന് ഞെട്ടിക്കുന്ന തോല്‍വി

By Web TeamFirst Published Jan 27, 2023, 10:41 AM IST
Highlights

റൊമാരീഞ്ഞോക്ക് പുറമെ, അബ്ദുറസാഖ് ഹംദള്ള,  മുഹന്നദ് അൽ ഷഖീറ്റി എന്നിവരാണ് അൽ ഇത്തിഹാദിന്‍റെ ഗോളുകൾ നേടിയത്. ആൻഡേഴ്സൻ ടാലിസ്കയുടെ വകയായിരുന്നു അൽ നസ്റിന്‍റെ ആശ്വാസ ഗോൾ. ഫെബ്രുവരി മൂന്നിന് സൗദി പ്രൊലീഗിൽ അൽ ഫത്തേയുമായാണ് അൽ നസ്റിന്‍റെ അടുത്ത മത്സരം.

റിയാദ്: അല്‍ നസ്റിനായുള്ള രണ്ടാം മത്സരത്തിനിറങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരാശ. സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ നസ്ർ, അൽ ഇത്തിഹാദിനോട് തോറ്റ് പുറത്തായി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോൽവി. റൊമാരീഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ അല്‍ ഇത്തിഹാദിനെതിരെ സമനില ഗോള്‍ നേടാന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സുവര്‍ണാവസരം ലഭിച്ചിരുന്നെങ്കിലും ഗോളാക്കാനായില്ല. പിന്നീട് ഏതാനും അവസരങ്ങള്‍ കൂടി റൊണാള്‍ഡോക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

ലിയോണല്‍ മെസി പിഎസ്ജിയില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ട്! ഒരിക്കല്‍കൂടി ബാഴ്‌സലോണയിലേക്ക്?

റൊമാരീഞ്ഞോക്ക് പുറമെ, അബ്ദുറസാഖ് ഹംദള്ള,  മുഹന്നദ് അൽ ഷഖീറ്റി എന്നിവരാണ് അൽ ഇത്തിഹാദിന്‍റെ ഗോളുകൾ നേടിയത്. ആൻഡേഴ്സൻ ടാലിസ്കയുടെ വകയായിരുന്നു അൽ നസ്റിന്‍റെ ആശ്വാസ ഗോൾ. മത്സരത്തിന് മുമ്പ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇറങ്ങിയ റൊണാള്‍ഡോയെ മെസി..മെസി വിളികള്‍ കൊണ്ടാണ് അല്‍ ഇത്തിഹാദ് ആരാധകര്‍ വരവേറ്റത്.

🔥 جماهير الاتحاد تردد باسم اللاعب ( ميسي ) لحظة دخول لاعب فريق النصر ( كريستيانو رونالدو ) pic.twitter.com/WnYSswNClu

— قصي نقادي (@Qusay_itfc)

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് അല്‍ നസ്റിലെത്തിയശേഷം ക്ലബ്ബിനായി റൊണാള്‍ഡോ കളിക്കുന്ന രണ്ടാമത്തെ മാത്രം മത്സരമാണിത്. കഴിഞ്ഞ ആഴ്ച ലിയോണല്‍ മെസിയും എംബാപ്പെയും നെയ്മറും ഉള്‍പ്പെടുന്ന പി എസ് ജിയുമായുള്ള സൗഹൃദ മത്സരമായിരുന്നു റൊണാള്‍ഡോയുടെ ആദ്യ മത്സരം. പി എസ് ജിക്കെതിരായ സൗഹൃദ പോരാട്ടത്തില്‍ 4-5ന് തോറ്റെങ്കിലും രണ്ട് ഗോളടിച്ച് റൊണാള്‍ഡോ തിളങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിന് സൗദി പ്രൊലീഗിൽ അൽ ഫത്തേയുമായാണ് അൽ നസ്റിന്‍റെ അടുത്ത മത്സരം.

click me!