പ്രീമിയര്‍ ലീഗ് റെക്കൊര്‍ഡോടെ അഗ്യൂറോ സിറ്റിയുടെ പടിയിറങ്ങുന്നു; ലെസ്റ്റര്‍ ചാംപ്യന്‍സ് ലീഗിനില്ല

By Web TeamFirst Published May 23, 2021, 11:04 PM IST
Highlights

അര്‍ജന്റൈന്‍ താരത്തിന്റെ രണ്ട് ഗോള്‍ പിന്‍ബലത്തില്‍ എവര്‍ട്ടണെതിരെ എതിരില്ലാത്ത അഞ്ച് ഗോളിന് ജയിക്കുകയും ചെയ്തു. കെവിന്‍ ഡി ബ്രൂയ്ന്‍, ഗബ്രിയേല്‍ ജീസസ്, ഫില്‍ ഫോഡന്‍ എന്നിവരാണ് മറ്റു ഗോള്‍ സ്‌കോര്‍മാര്‍.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയുള്ള അവസാന മത്സരം അവിസ്മരണീയമാക്കി സെര്‍ജിയോ അഗ്യൂറോ. സീസണിലെ അവസാന മത്സരത്തില്‍ എവര്‍ട്ടണെതിരെ രണ്ട് ഗോള്‍ നേടിയാണ് താരം സിറ്റിയുടെ പടിയിറങ്ങുന്നത്. അര്‍ജന്റൈന്‍ താരത്തിന്റെ രണ്ട് ഗോള്‍ പിന്‍ബലത്തില്‍ എവര്‍ട്ടണെതിരെ എതിരില്ലാത്ത അഞ്ച് ഗോളിന് ജയിക്കുകയും ചെയ്തു. കെവിന്‍ ഡി ബ്രൂയ്ന്‍, ഗബ്രിയേല്‍ ജീസസ്, ഫില്‍ ഫോഡന്‍ എന്നിവരാണ് മറ്റു ഗോള്‍ സ്‌കോര്‍മാര്‍. കിരീടം നേരത്തെ സിറ്റി ഉറപ്പിച്ചിരുന്നു.

സിറ്റിയുടെ പടിയിറങ്ങുമ്പോള്‍ ഒരു റെക്കോഡ് കൂടി താരം സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു. പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായിക്കുകയാണ് അഗ്യൂറോ. താരത്തിന്റെ പേരില്‍ 184 ഗോളുകളായി. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെയ്ന്‍ റൂണിയുടെ റെക്കോഡാണ് അഗ്യൂറോ മറികടന്നത്.   

അതേസമയം ടോട്ടന്‍ഹാമിനോട് തോറ്റതോടെ ലെസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായി. ചെല്‍സി 2-1ന് ആസ്റ്റണ്‍ വില്ലയോട് തോല്‍ക്കുകയും ചെയ്തിരുന്നു. ജയിച്ചിരുന്നെങ്കില്‍ ലെസ്റ്ററിന് ചെല്‍സിയെ മറികടന്ന് ആദ്യ നാലിലെത്താമായിരുന്നു. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ലെസ്റ്ററിന്റെ തോല്‍വി. ഗരെത് ബെയ്‌ലിന്റെ ഇരട്ട ഗോളും ഹാരികെയ്‌നിന്റെ ഒരു ഗോളുമാണ് സ്പര്‍സിന് ജയമൊരുക്കിയത്. ഒരു ഗോള്‍ അവരുടെ ദാനമായിരുന്നു. ലെസ്റ്ററിനായി ജെയ്മി വാര്‍ഡി രണ്ട് ഗോള്‍ നേടി. സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി എന്നീ ടീമുകളാണ് ചാംപ്യന്‍സ് ലീഗ് ഉറപ്പാക്കിയത്. 

ചെല്‍സിക്കെതിരെ ബ്രര്‍ട്രാന്‍ഡ് ട്രവോറെ, അന്‍വര്‍ അലി ഗാസി എന്നിവരാണ് ഗോളുകള്‍ നേടിയത്. ബെന്‍ ചില്‍വെല്ലിന്റെ വകയായിരുന്നു ചെല്‍സിയുടെ ഏകഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-2ന് വോള്‍വ്‌സിനെ നേരിടും. ലീഡ്‌സ് 3-1ന് വെസ്റ്റ് ബ്രോമിനെ തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂളിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു. 

click me!