റൊണാള്‍ഡോയ്‌ക്ക് ഡബിളും ചരിത്രനേട്ടവും; യുവന്‍റസിന് ജയം

Published : Dec 16, 2019, 09:23 AM IST
റൊണാള്‍ഡോയ്‌ക്ക് ഡബിളും ചരിത്രനേട്ടവും; യുവന്‍റസിന് ജയം

Synopsis

ഇരട്ടഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിന് ജയം ഒരുക്കി. 9, 37 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. 

ടൂറിന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസിന് മികച്ച ജയം. ഹോം ഗ്രൗണ്ടിൽ യുവന്‍റസ് യുഡീനിസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ആദ്യപകുതിയിൽ ആണ് മൂന്നുഗോളും യുവന്‍റസ് നേടിയത്. ഇരട്ടഗോളുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിന് ജയം ഒരുക്കി. 9, 37 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. ഇതോടെ സീസണിൽ റൊണാള്‍ഡോക്ക് 11 ഗോളായി.

യൂറോപ്പില്‍ കഴിഞ്ഞ 15 സീസണിലും പത്തിലധികം ഗോള്‍ നേടുന്ന ഏക താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ നേടി. 45-ാം മിനിറ്റിൽ ലിയോണാര്‍ഡോ ബൊണൂച്ചി യുവന്‍റസിനായി മൂന്നാം ഗോള്‍ നേടി. ഇഞ്ച്വറി ടൈമിലാണ് യുഡീനിസ് ആശ്വസഗോള്‍ നേടിയത്. ബുധനാഴ്‌ച സാംപ്ദോറിയക്കെതിരെയാണ് യുവന്‍റസിന്‍റെ അടുത്തമത്സരം. ഇന്‍റര്‍മിലാനെ ഫിയോറന്‍റീന സമനിലയിൽ തളച്ചു. ഇന്‍ററിനും യുവന്‍റസിനും 39 പോയിന്‍റ് വീതമുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍
മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്