യൂറോപ്യൻ ചാമ്പ്യന്മാർക്ക് സമനില പൂട്ട്; സ്പെയ്നിനെ ഞെട്ടിച്ച് കേപ് വെര്‍ഡെ

Published : Jun 15, 2026, 11:34 PM ISTUpdated : Jun 15, 2026, 11:39 PM IST
Spain vs cabo verde

Synopsis

ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ, തങ്ങളുടെ കന്നി ലോകകപ്പ് കളിക്കുന്ന കേപ് വെർഡെ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചു.

ബോസ്റ്റണ്‍: ഗ്രൂപ് എച്ചിലെ ആദ്യ മത്സരത്തിൽ സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെര്‍ഡെ. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കിറങ്ങി സ്‌പെയിൻ മുന്നേറ്റത്തെ തടയിടാൻ കൃത്യമായി കേപ് വെര്‍ഡെയ്ക്ക് സാധിച്ചു. ആദ്യ പകുതിയിൽ പലപ്പോഴും മത്സരത്തിൽ താളം കണ്ടെത്താൻ സ്‌പെയിൻ വിഷമിക്കുന്ന കാഴ്ചയാണ് കണ്ടത്. കേപ് വെര്‍ഡെയുടെ ഗോൾ മുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോൾകീപ്പർ വൊസിഞ്ഞയുടെ റിഫ്ളക്സുകളിൽ തട്ടിത്തകരുന്ന കാഴ്ചയാണ് കണ്ടത്. പതിവ് പൊസിഷനിൽ നിന്നും വലതുവിങ്ങിലേക്ക് ഇറങ്ങിക്കളിച്ച ഫെറാൻ ടോറസിനും ഇടതുവിങ്ങിൽ ഇറങ്ങിയ ഗാവിയും വേണ്ടപോലെ ചലനം സൃഷ്ടിച്ചില്ല.

രണ്ടാം പകുതിയിൽ ലമീൻ യമാൽ എത്തിയെങ്കിലും മത്സരഫലത്തിൽ മാറ്റമുണ്ടായില്ല. സ്‌പെയിനിന്റെ മുന്നേറ്റങ്ങളെല്ലാം തന്നെ കേപ് വെര്‍ഡെ ഗോൾ മുഖത്ത് തട്ടിവീഴുന്നതാണ് കണ്ടത്. മത്സരത്തിൽ കാര്യമായി മുന്നേറ്റങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ സ്പെയ്നിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങിയ കേപ് വെര്‍ഡെയിൽ ഗോൾകീപ്പർ വൊസിഞ്ഞയുടെ മിന്നും പ്രകടനമാണ് സ്പെയ്നിനെ തളച്ചത്.

ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു സ്‌പെയിൻ. മുന്നേറ്റത്തിൽ ഒയർസബാലിന്റെ മോശം പ്രകടനവും പെഡ്രി അടക്കമുള്ള മധ്യനിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാത്തതും വിനയായി. രണ്ടാം പകുതിയിൽ ഡാനി ഓൾമോയും യമാലും നിക്കോ വില്യംസും എത്തിയ ശേഷം കുറച്ചെങ്കിലും ആക്രമണത്തിന് സ്‌പെയ്ൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഇവിടെ ഒരാൾക്ക് പുച്ഛം, ലോകകപ്പിൽ പങ്കെടുക്കുക എന്നത് അവർക്കെല്ലാം എത്രത്തോളം പ്രിയപ്പെട്ടതാണ്..'; വീണ്ടും ചർച്ചയായി ക്രിസ്റ്റ്യാനോയുടെ പരാമർശം
ഫുട്ബോൾ കുടുംബത്തിലേക്ക് പുതിയ കുട്ടി അംഗങ്ങൾ; വേറിട്ട വാർഷികാഘോഷവുമായി കാലിക്കറ്റ് എഫ്.സി