പകരം വെയ്ക്കാൻ മറ്റൊരാളില്ല, ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി ടീമിലേക്ക് തിരിച്ചെത്തുന്നു

Published : Mar 06, 2025, 09:59 PM IST
പകരം വെയ്ക്കാൻ മറ്റൊരാളില്ല, ഇന്ത്യയുടെ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി ടീമിലേക്ക് തിരിച്ചെത്തുന്നു

Synopsis

മാർച്ച് 19 ന് മാലിദ്വീപുമായി സൗഹൃദ മത്സരത്തിൽ ഇന്ത്യ കളിക്കും, തുടർന്ന് മാർച്ച് 25 ന് എ.എഫ്.സി ഏഷ്യൻ കപ്പ് മൂന്നാം റൗണ്ടിൽ ബംഗ്ലാദേശുമായി കളിക്കും

ദില്ലി: ഇന്ത്യയുടെ സ്റ്റാർ ഫുട്ബോൾ താരം സുനിൽ ഛെത്രി തിരിച്ചുവരുന്നു. വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ അദ്ദേഹം സമ്മതിച്ചതായി എഐഎഫ്എഫ് സെക്രട്ടറി ജനറൽ അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ മാസത്തെ മത്സരങ്ങളിൽ അദ്ദേഹം പങ്കെടുക്കും. പരശീലകന്റെ അഭ്യർത്ഥന ഛത്രി അംഗീകരിച്ചുവെന്നും അദ്ദേഹത്തിന് പകരം വെയ്ക്കാൻ മികച്ച മറ്റ് സ്ട്രൈക്കർമാർ ഇല്ലെന്ന വിലയിരുത്തലിലാണ്‌ തീരുമാനമെന്നും അനിൽകുമാർ വ്യക്തമാക്കി.

മാർച്ച് 19 ന് മാലിദ്വീപുമായി സൗഹൃദ മത്സരത്തിൽ ഇന്ത്യ കളിക്കും, തുടർന്ന് മാർച്ച് 25 ന് എ.എഫ്.സി ഏഷ്യൻ കപ്പ് മൂന്നാം റൗണ്ടിൽ ബംഗ്ലാദേശുമായി കളിക്കും. മേഘാലയയിലെ ഷില്ലോങ്ങിലുള്ള ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളും കളിക്കുക. കഴിഞ്ഞ വർഷം, ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ജൂൺ 6 ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. 

PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍