UCL : യുവേഫ ചാമ്പ്യന്‍സ് ലീഗ്; സെമി ഫൈനല്‍ ലൈനപ്പായി; ആദ്യപാദ ജയം തുണയായി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും

By Web TeamFirst Published Apr 14, 2022, 8:13 AM IST
Highlights

ആൻഫീൽഡിൽ ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി. റോബർട്ടോ ഫിർമിനോ ലിവർപൂളിനായി ഇരട്ട ഗോൾ നേടി.

ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ (UEFA Champions League) സെമി ഫൈനല്‍ ലൈനപ്പായി. ബെൻഫിക്കയോട് സമനില വഴങ്ങിയെങ്കിലും ആദ്യപാദ ജയത്തിന്‍റെ ആനുകൂല്യത്തിലാണ് ലിവർപൂൾ (Liverpool vs Benfica) ജയിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ നാലിനെതിരെ ആറ് ഗോളിനാണ് ലിവർപൂളിന്‍റെ ജയം. ആൻഫീൽഡിൽ ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി. റോബർട്ടോ ഫിർമിനോ ലിവർപൂളിനായി ഇരട്ട ഗോൾ നേടി. ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിനെത്തിയ ശേഷമാണ് ലിവ‍ർപൂൾ സമനില വഴങ്ങിയത്. സെമിയിൽ ലിവർപൂൾ, വിയ്യാറയലിനെ
നേരിടും.

2021/22 semi-finals set ✅
Who will reach the final? 🏆 pic.twitter.com/LQuBJzHUKB

— UEFA Champions League (@ChampionsLeague)

അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍രഹിത സമനിലയിലായെങ്കിലും ആദ്യപാദത്തിലെ ജയത്തിന്‍റെ ബലത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി അവസാന നാലിലേക്ക് മുന്നേറിയത്. ആദ്യപാദ ക്വാര്‍ട്ടറില്‍ 1-0നായിരുന്നു സിറ്റിയുടെ ജയം. റയൽ മാഡ്രിഡിനെയാകും സിറ്റി സെമിയിൽ നേരിടുക. 

രണ്ടാംപാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയോട് രണ്ടിനെതിരെ മൂന്ന് ഗോളിന് തോറ്റെങ്കിലും ആദ്യപാദ ജയത്തിന്‍റെ ആനുകൂല്യത്തിലാണ് സെമിയിലേക്ക് നേരത്തെ റയല്‍ മുന്നേറിയത്. രണ്ടാംപാദത്തിൽ ബയേൺ മ്യൂണിക്കിനോട്  സമനിലയിലായ വിയ്യാറയലിനും ആദ്യപാദ ജയം തുണയാവുകയായിരുന്നു. 

UCL : ചെല്‍സിക്ക് മടക്കം! റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍; ബയേണിനെ പുറത്താക്കി വിയ്യാറയല്‍

click me!