ചാമ്പ്യൻസ് ലീഗ്: ബാഴ്‌സയെ സമനിലക്കുരുക്കിലാക്കി നാപ്പോളി; ബയേൺ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം

By Web TeamFirst Published Feb 26, 2020, 8:18 AM IST
Highlights

മുപ്പതാം മിനുട്ടിൽ മെർട്ടൻസിനിലൂടെ നപ്പോളിയാണ് ആദ്യം ലീഡ് നേടിയത്. 57ആം മിനുട്ടിൽ ഗ്രീസ്‌മാൻ ബാഴ്‌സയെ ഒപ്പമെത്തിക്കുകയായിരുന്നു.

നാപ്പോളി: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആദ്യപാദ പ്രീക്വാർട്ടറിൽ ബാഴ്‌സലോണയ്‌ക്ക് സമനിലകുരുക്ക്. നപ്പോളിയാണ് ബാഴ്‌സയെ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മുപ്പതാം മിനുട്ടിൽ മെർട്ടൻസിനിലൂടെ നപ്പോളിയാണ് ആദ്യം ലീഡ് നേടിയത്. 

അമ്പത്തിയേഴാം മിനുട്ടിൽ ഗ്രീസ്‌മാൻ ബാഴ്‌സയെ ഒപ്പമെത്തിക്കുകയായിരുന്നു. മുന്നേറ്റതാരം വിദാൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ബാഴ്‌സയ്‌ക്ക് തിരിച്ചടിയായി. അടുത്തമാസം 19ന് നൗകാംപിൽ വച്ചാണ് രണ്ടാംപാദ മത്സരം.

ഗ്‍നാബെറിക്ക് ഡബിള്‍; തകര്‍പ്പന്‍ ജയവുമായി ബയേണ്‍

അതേസമയം ആദ്യപാദ പ്രീക്വാർട്ടറിൽ തകർപ്പൻ ജയം നേടി ബയേൺ മ്യൂണിക്ക്. ചെൽസിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബയേൺ തകർത്തത്. സെർജ് ഗ്‍നാബെറി ബയേണിനായി രണ്ട് ഗോളുകൾ നേടി. 51, 54 മിനുട്ടുകളിലായിരുന്നു ഗ്‍നാബെറിയുടെ ഗോളുകൾ. 76-ാം മിനുട്ടിൽ ലെവൻഡസ്‌കിയും ബയേണിനായി ഗോൾ നേടി.

 
മാർക്കോസ് അലെൻസോ ചുവപ്പ് കാർ‍ഡ് കണ്ട് പുറത്തായതും ചെൽസിക്ക് തിരിച്ചടിയായി. അടുത്തമാസം ബയേണിന്റെ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം. 
 

⏰ RESULTS ⏰

⚽ Mertens & Griezmann net as Napoli hold Barcelona
🔴 Gnabry (2) & Lewandowski inspire Bayern in London

🤔 Who impressed you?

— UEFA Champions League (@ChampionsLeague)
click me!