ക്ലബ്ബ് പോരാട്ടങ്ങളിലെ എവേ ​ഗോൾ ആനുകൂല്യം എടുത്തു കളഞ്ഞ് യവേഫ

By Web TeamFirst Published Jun 24, 2021, 8:21 PM IST
Highlights

എന്നാൽ പുതിയ പരിഷ്കാരമനുസരിച്ച് എവേ ​ഗോൾ അനൂകൂല്യം ഉണ്ടാകില്ല. ഇരുപാദങ്ങളിലുമായി സ്കോർ നില തുല്യമായാൽ അര മണിക്കൂർ എക്സ്ട്രാ ടൈം അനുവദിക്കും. എന്നിട്ടും സ്കോർ തുല്യമാണെങ്കിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ വിജിയികളെ തീരുമാനിക്കും.

സൂറിച്ച്: ക്ലബ്ബ് പോരാട്ടങ്ങളിലെ എവേ ​​ഗോൾ ആനുകൂല്യം എടുത്തു കളഞ്ഞ് യുവേഫ.1965 മുതൽ നിലവിലുള്ള എവേ ​ഗോൾ നിയമമാണ് യുവേഫ പരിഷ്കരിച്ചത്. ചാമ്പ്യൻസ് ലീ​ഗ്, യൂറോപ്പ ലീ​ഗ്, യൂറോപ്പ കോൺഫറൻസ് ലീ​ഗ് മത്സരങ്ങളെയാണ് യുവേഫയുടെ തീരുമാനം നേരിട്ട് ബാധിക്കുക. നിലവിലുള്ള നിയമമനുസരിച്ച നോക്കൗട്ട് മത്സരങ്ങളിലെ ഹോം-എവേ പോരാട്ടങ്ങളിൽ സ്കോർ നില തുല്യമായാൽ കൂടുതൽ എവേ ​ഗോളുകൾ നേടിയ ടീമാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക.

എന്നാൽ പുതിയ പരിഷ്കാരമനുസരിച്ച് എവേ ​ഗോൾ അനൂകൂല്യം ഉണ്ടാകില്ല. ഇരുപാദങ്ങളിലുമായി സ്കോർ നില തുല്യമായാൽ അര മണിക്കൂർ എക്സ്ട്രാ ടൈം അനുവദിക്കും. എന്നിട്ടും സ്കോർ തുല്യമാണെങ്കിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ വിജിയികളെ തീരുമാനിക്കും.

⚽ The away goals rule will be removed from all UEFA club competitions from the 2021/22 season.

Ties in which the two teams score the same number of goals over the two legs will now have two 15-minute periods of extra time, and, if required, penalty kicks.

— UEFA (@UEFA)

യുവേഫയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് കൊവിഡ്

കൊവിഡ് മഹാമാരിയെത്തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ മൂലം ഈ സീസണിൽ ചാമ്പ്യൻസ് ലീ​ഗിലെയും യൂറോപ്പ ലീ​ഗിലെയും പല പോരാട്ടങ്ങളും നിഷ്പക്ഷ വേദിയിലാണ് നടന്നത്. അതുകൊണ്ടുതന്നെ എവേ ​ഗോൾ ആനുകൂല്യത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയുണ്ടായിരുന്നില്ല. ഇതാണ് യുവേഫയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.

ഇത്തവണ എവേ ​ഗോൾ ചതിച്ചത് ബയേണിനെയും യുവന്റസിനെയും

ചാമ്പ്യൻസ് ലീ​ഗിലെ കഴിഞ്ഞ സീസണിലെ ക്വാർട്ടർ പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് പിഎസ്ജിയുമായി 3-3 സമനിലയിൽ പിരിഞ്ഞെങ്കിലും എവേ ​ഗോൾ ആനുകൂല്യത്തിൽ പിഎസ്ജി സെമിയിലെത്തി. എഫ് സി പോർട്ടോയുമായി 4-4 സമനിലിയിൽ പിരിഞ്ഞിട്ടും യുവന്റസും സെമി കാണാതെ പുറത്തായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!