മാഞ്ചസ്റ്റര്‍ ചുവന്നുതന്നെ; ഡര്‍ബിയില്‍ സിറ്റിയെ തകര്‍ത്ത് യുനൈറ്റഡ്

Published : Mar 09, 2020, 09:29 AM IST
മാഞ്ചസ്റ്റര്‍ ചുവന്നുതന്നെ; ഡര്‍ബിയില്‍ സിറ്റിയെ തകര്‍ത്ത് യുനൈറ്റഡ്

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുനൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുനൈറ്റഡ് തോല്‍പ്പിച്ചത്. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ അന്തോണി മാര്‍ഷ്യല്‍, സ്‌കോട്ട് മക് ടൊമിനയ് എന്നിവരാണ് യുനൈറ്റഡിന്റെ ഗോളുകള്‍ നേടിയത്.  

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുനൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുനൈറ്റഡ് തോല്‍പ്പിച്ചത്. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ അന്തോണി മാര്‍ഷ്യല്‍, സ്‌കോട്ട് മക് ടൊമിനയ് എന്നിവരാണ് യുനൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. തോറ്റെങ്കിലും സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. 28 മത്സരങ്ങളില്‍ 57 പോയിന്‍രാണ് അവര്‍ക്കുള്ളത്. 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ യുനൈറ്റഡ് 45 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.  

സിറ്റിയുടെ തോല്‍വിയോടെ ലിവര്‍പൂളിന്റെ കിരീടധാരണം വേഗത്തിലായി. ഇനിയുള്ള എല്ലാ മത്സരങ്ങള്‍ ജയിച്ചാലും സിറ്റിക്ക് പരമാവധി 87 പോയിന്റ് മാത്രമേ നേടാനാകൂ. ലിവര്‍പൂളിന് ഇപ്പോള്‍ തന്നെ 82 പോയിന്റുണ്ട്. തിങ്കളാഴ്ച എവേര്‍ട്ടനെയും ഈ മാസം 21ന് ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചാല്‍ ലിവര്‍പൂളിന് കിരീടം ഉറപ്പിക്കാം.

മറ്റൊരു മത്സരത്തില്‍ ചെല്‍സി തകര്‍പ്പന്‍ ജയം നേടി. എവര്‍ട്ടനെ എതിരില്ലാത്ത നാലുഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. മെയ്‌സണ്‍ മൗണ്ട്, പെഡ്രോ, വില്യന്‍, ഒലിവര്‍ ജിറൗഡ് എന്നിവരാണ് ഗോള്‍ നേടിയത്. 29 മത്സരങ്ങളില്‍ 48 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് ചെല്‍സി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം