മെസ്സിക്ക് വോട്ട് ചെയ്യാതെ റൊണാള്‍ഡോ; ഛേത്രിയുടെ വോട്ട് ഇവര്‍ക്ക്

By Web TeamFirst Published Sep 24, 2019, 11:30 AM IST
Highlights

ദേശീയ ടീമിന്റെ ക്യാപ്റ്റന്‍മാര്‍ എന്ന നിലയില്‍ മെസ്സിയുടെ ഒന്നാം വോട്ട് ഫ്രഞ്ച് താരം സാഡിയോ മാനെക്കായിരുന്നു. രണ്ടാം വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും മൂന്നാം വോട്ട് ഹോളണ്ടിന്റെ യുവതാരം ഫ്രാങ്ക് ഡി യോംഗിനും മെസ്സി നല്‍കി.

സൂറിച്ച്: ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ട ബാഴ്സലോണ നായകന്‍ ലിയോണല്‍ മെസ്സിക്ക് ലഭിച്ചത് 46 വോട്ട്. രണ്ടാം സ്ഥാനത്തെത്തിയ ഹോളണ്ട് യുവതാരം വിര്‍ജില്‍ വാന്‍ഡെക്കിന് 38ഉം മൂന്നാം സ്ഥാനത്തെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 36 ഉം വോട്ട് ലഭിച്ചു.

ദേശീയ ടീമിന്റെ ക്യാപ്റ്റന്‍മാര്‍ എന്ന നിലയില്‍ മെസ്സിയുടെ ഒന്നാം വോട്ട് ഫ്രഞ്ച് താരം സാഡിയോ മാനെക്കായിരുന്നു. രണ്ടാം വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും മൂന്നാം വോട്ട് ഹോളണ്ടിന്റെ യുവതാരം ഫ്രാങ്ക് ഡി യോംഗിനും മെസ്സി നല്‍കി.

Looking at the captains and coaches voting for ...

Southgate and Kane think alike 🤝

Messi thinks Sadio Mane is the best in the world ⭐️

One interesting absentee from Ronaldo's top three 👀 pic.twitter.com/7nRiNzxrml

— Football on BT Sport (@btsportfootball)

എന്നാല്‍ റൊണാൾഡോയുടെ ആദ്യ വോട്ട്  മാത്തിസ് ഡി ലൈറ്റിനായിരുന്നു. രണ്ടാം വോട്ട് ഫ്രെങ്കി ഡി യോംഗിനും മൂന്നാം വോട്ട് കിലിയന്‍ എംബാപ്പെയ്ക്കും റൊണാള്‍ഡോ നല്‍കി. മെസ്സിക്ക് രണ്ടാം വോട്ട് പോലും റൊണാള്‍ഡോ നല്‍കിയല്ല എന്നതും ശ്രദ്ധേയമായി.

രണ്ടാം സ്ഥാനത്തെത്തിയ വാന്‍ഡൈക്കിന്‍റെ ഒന്നാം വോട്ട്  ലിയോണല്‍ മെസ്സിക്കായിരുന്നു. രണ്ടാം വോട്ട്  മുഹമ്മദ് സലായ്ക്കും മൂന്നാം വോട്ട് സാഡിയോ മാനെയ്ക്കുമാണ് വാന്‍ഡൈക്ക് നല്‍കിയത്.

Messi's 6th FIFA Best Player Award breaks the tie with Ronaldo 🐐 pic.twitter.com/WOkJN6pNj0

— ESPN FC (@ESPNFC)

കഴിഞ്ഞ വര്‍ഷത്തെ ലോക ഫുട്ബോളറായ റയല്‍ താരം ലൂക്ക മോഡ്രിച്ചിന്‍റെ ആദ്യ വോട്ട്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായിരുന്നു. രണ്ടാം വോട്ട് ഏഡന്‍ ഹസാര്‍ഡിനും മൂന്നാം വോട്ട് ലിയോണല്‍ മെസ്സിയ്ക്കും മോഡ്രിച്ച് നല്‍കി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ആദ്യ വോട്ട് വിര്‍ജില്‍ വാന്‍ഡൈക്കിനായിരുന്നു. രണ്ടാം വോട്ട് മെസ്സിയ്ക്കും മൂന്നാം വോട്ട് മുഹമ്മദ് സലായ്ക്കുമാണ് ഛേത്രി നല്‍കിയത്.

click me!