ഛേത്രിയില്ല! സഹല്‍ ആദ്യ ഇലവനില്‍; ബഞ്ചില്‍ രണ്ട് മലയാളികള്‍

Published : Sep 10, 2019, 09:44 PM ISTUpdated : Sep 10, 2019, 09:49 PM IST
ഛേത്രിയില്ല! സഹല്‍ ആദ്യ ഇലവനില്‍; ബഞ്ചില്‍ രണ്ട് മലയാളികള്‍

Synopsis

ഛേത്രി ഇലവനിലും ബഞ്ചിലും ഇടംപിടിക്കാതിരുന്നപ്പോള്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് ആദ്യ ഇലവനിലിറങ്ങും

ദോഹ: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ശക്തരായ ഖത്തറിനെതിരെ സൂപ്പര്‍ താരം സുനില്‍ ഛേത്രിയില്ലാതെ ഇന്ത്യ. ഛേത്രി ആദ്യ ഇലവനിലും ബഞ്ചിലും ഇടംപിടിക്കാതിരുന്നപ്പോള്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് ആദ്യ ഇലവനിലിറങ്ങും. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ആഷിഖ് കുരുണിയനും മറ്റൊരു മലയാളി താരം അനസ് എടത്തൊടികയും ബഞ്ചിലുണ്ട്. 

ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തിലാണ് മത്സരം. ഒമാനെതിരെ അവസാന നിമിഷങ്ങളില്‍ കൈവിട്ട ജയത്തിന്‍റെ പേരുദോഷം മായ്‌ക്കാനാണ് ഇന്ത്യയിറങ്ങുന്നത്. അതിനാല്‍ വീറുറ്റ മത്സരം കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒമാനെതിരെ 82 മിനുറ്റുവരെ മുന്നിട്ട ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. അതേസമയം അഫ്‌ഗാനിസ്ഥാനെ ആറ് ഗോളിന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഖത്തര്‍ ഇറങ്ങുന്നത്. 

ഇന്ത്യ പ്ലെയിംഗ് ഇലവന്‍

Gurpreet Singh Sandhu, Rahul Bheke, Sandesh Jhingan, Adil Khan, Anirudh Thapa, Abdul Sahal, Manvir Singh, Nikhil Poojary, Udanta Singh, Mandar Rao Dessai and Rowllin Borges.

ഖത്തര്‍ പ്ലെയിംഗ് ഇലവന്‍

Al Sheeb (GK), Pedro, Abdelkarim, Tarek, Bassam, Madibo, Khoukhi, Hatem, Al-Haydos (C), Almoez, Yusuf

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത