ബംഗ്ലാദേശിനെതിരായ മത്സരം തീപാറുമെന്ന് സ്റ്റിമാച്ചിന്‍റെ ഉറപ്പ്; സാധ്യത ടീമിനെ പ്രഖ്യാപിച്ചു

Published : Sep 25, 2019, 02:26 PM ISTUpdated : Sep 25, 2019, 02:29 PM IST
ബംഗ്ലാദേശിനെതിരായ മത്സരം തീപാറുമെന്ന് സ്റ്റിമാച്ചിന്‍റെ ഉറപ്പ്; സാധ്യത ടീമിനെ പ്രഖ്യാപിച്ചു

Synopsis

മത്സരത്തിനുള്ള 29 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യന്‍ പരിശീലകന്‍ നയം വ്യക്തമാക്കിയത്

ദില്ലി: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ പോരാട്ടം ഖത്തറിനെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. മത്സരത്തിനുള്ള 29 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യന്‍ പരിശീലകന്‍ നയം വ്യക്തമാക്കിയത്.

'ഇരുപത്തിയൊന്‍പത് സാധ്യത താരങ്ങളുടെ പട്ടികയാണ് പ്രഖ്യാപിക്കുന്നത്. ചില താരങ്ങളുടെ പരുക്ക് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഖത്തറിനെതിരായ അവസാന മത്സരത്തില്‍ നിന്ന് വ്യത്യ‌സ്ത‌മായിരിക്കും ബംഗ്ലാദേശിനെതിരായ മത്സരം. എല്ലാ താരങ്ങളുടെ പൂര്‍ണ ഫിറ്റ്നസ് കൈവരിക്കുകയും മത്സരത്തിനായി തയ്യാറാകേണ്ടതുമുണ്ട്. കൊല്‍ക്കത്തന്‍ കാണികള്‍ തങ്ങളുടെ താരങ്ങളെ അവേശഭരിതമാക്കുമെന്നും ആദ്യ ജയം സമ്മാനിക്കുമെന്നും' സ്റ്റിമാച്ച് പറഞ്ഞു.

സാധ്യത ടീം

മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവര്‍ 29 അംഗ സാധ്യത പട്ടികയിലുണ്ട്. 

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh.

Defenders: Pritam Kotal, Nishu Kumar, Rahul Bheke, Sandesh Jhingan, Adil Khan, Narender, Sarthak Golui, Anas Edathodika, Anwar Ali (Jr.), Mandar Rao Dessai, Subhasish Bose, Jerry
Lalrinzuala

Midfielders: Udanta Singh, Nikhil Poojary, Vinit Rai, Anirudh Thapa, Abdul Sahal, Raynier Fernandes, Brandon Fernandes, Halicharan Narzary, Lallianzuala Chhangte, Ashique Kuruniyan

Forwards: Sunil Chhetri, Balwant Singh, Manvir Singh, Farukh Choudhary

കൊല്‍ക്കത്തയില്‍ ഒക്‌ടോബര്‍ 15നാണ് ഇന്ത്യ- ബംഗ്ലാദേശ് ലോകകപ്പ് യോഗ്യത മത്സരം. ആദ്യ അങ്കത്തില്‍ ഒമാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട സ്റ്റിമാച്ചും കുട്ടികളും രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ വമ്പന്‍ സേവുകളാണ് ഇന്ത്യയെ കാത്തത്. ഒരു പോയിന്‍റുള്ള ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 

ഇന്ത്യ- ഖത്തര്‍ പോരാട്ടം

ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗിന്‍റെ വമ്പന്‍ സേവുകളാണ് മത്സരം ഗോള്‍രഹിത സമനിലയിലാക്കിയത്. ഖത്തര്‍ 27 ഷോട്ടുകളുതിര്‍ത്തപ്പോള്‍ ഒന്ന് പോലും ഗോള്‍ബാറിനെ ഭേദിക്കാന്‍ ഗുര്‍പ്രീത് അനുവദിച്ചില്ല. മറുവശത്ത് ഒമാനെതിരായ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി ഛേത്രിയില്ലാത്ത മുന്നേറ്റനിര കാര്യമായ ആക്രമണം പുറത്തെടുത്തില്ല എന്നത് സ്റ്റിമിച്ചിന് വെല്ലുവിളിയാവും. ഛേത്രിയുടെ തിരിച്ചുവരവാണ് ഏക ആശ്വാസം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത