സ്‌പാനിഷ് ലീഗിലേക്ക് തിരിച്ചെത്തുന്നു; സൂചന നല്‍കി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്

Published : Oct 30, 2019, 10:20 AM IST
സ്‌പാനിഷ് ലീഗിലേക്ക് തിരിച്ചെത്തുന്നു; സൂചന നല്‍കി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്

Synopsis

ഇരുപത് വര്‍ഷം നീണ്ട പ്രൊഫഷണൽ കരിയറില്‍ ഒരു വര്‍ഷം മാത്രമാണ് ഇബ്രാഹിമോവിച്ച് ലാ ലിഗയിൽ കളിച്ചത്

ലോസ് ആഞ്ചലസ്: സ്‌പാനിഷ് ലീഗിലേക്ക് മാറുമെന്ന സൂചന നൽകി സ്വീഡിഷ് സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇബ്രാഹിമോവിച്ച് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ലീഗിലെ ലോസ് ആഞ്ചലസ് ഗ്യാലക്‌സിയുമായി ഇബ്രാഹിമോവിച്ചിന്‍റെ കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണം.

ഇരുപത് വര്‍ഷം നീണ്ട പ്രൊഫഷണൽ കരിയറില്‍ ഒരു വര്‍ഷം മാത്രമാണ് ഇബ്രാഹിമോവിച്ച് ലാ ലിഗയിൽ കളിച്ചത്. ബാഴ്‌സലോണയിൽ കളിച്ചെങ്കിലും പരിശീലകന്‍ ഗ്വാര്‍ഡ‍ിയോളയുമായി ഇബ്രാഹിമോവിച്ചിന് ഒത്തുപോകാനായിരുന്നില്ല. 

അയാക്‌സ്, യുവന്‍റസ്, ഇന്‍റര്‍മിലാന്‍, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട് 38കാരനായ ഇബ്രാഹിമോവിച്ച്. സ്വീഡിഷ് താരം ഇറ്റാലിയന്‍ ലീഗിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ