ടാറ്റ പഞ്ച് മുതൽ നെക്സോൺ വരെ; ഇതാ വില കുറഞ്ഞ അഞ്ച് ഇലക്ട്രിക് കാറുകൾ

Published : Feb 12, 2026, 08:29 AM IST

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന കുതിച്ചുയരുകയാണ്. കുറഞ്ഞ പരിപാലനച്ചെലവും താങ്ങാനാവുന്ന വിലയും കാരണം സാധാരണക്കാർക്കിടയിൽ ഇവയ്ക്ക് പ്രിയമേറുന്നു.  

PREV
18
കാർ വിൽപ്പന കുതിക്കുന്നു

രാജ്യത്തെ കാർ വിൽപ്പന എല്ലാ വർഷവും പുതിയ ഉയരങ്ങളിൽ എത്തുകയാണ്. അതേസമയം പെട്രോൾ, ഡീസൽ കാറുകൾ വൻതോതിൽ വിറ്റഴിക്കപ്പെട്ടിന്നുണ്ടെങ്കിലും, ഇലക്ട്രിക് കാറുകളുടെ വിൽപ്പനയും ഇപ്പോൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

28
ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് കൂടുന്നു

വരും വർഷങ്ങളിൽ പെട്രോൾ കാറുകളുടെ ഉപയോഗം കുറയുമെന്നും ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർദ്ധിക്കുമെന്നും പറയപ്പെടുന്നു. താങ്ങാനാവുന്ന വില, എളുപ്പത്തിൽ കൈകാര്യം ചെയ്യൽ, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവയാണ് പൊതുജനങ്ങൾ ഇലക്ട്രിക് കാറുകളെ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ.

38
ജനപ്രിയ ഇലക്ട്രിക് കാറുകൾ

ടാറ്റ പഞ്ച് ഇവി, ടാറ്റ ടിയാഗോ ഇവി, ടാറ്റ നെക്‌സോൺ ഇവി, എംജി കോമറ്റ് ഇവി, സിട്രോൺ ഇസി3 എന്നിവയാണ് ജനപ്രിയ ഇലക്ട്രിക് കാറുകൾ. ഇവ ചെലവ് കുറഞ്ഞവ മാത്രമല്ല, ദൈനംദിന നഗര ഉപയോഗത്തിന് സൗകര്യപ്രദവുമാണ്.

48
ടാറ്റ ടിയാഗോ ഇ വി

ടാറ്റ ടിയാഗോ ഇവിയുടെ ബാറ്ററി പായ്ക്കുകൾ 19.2 kWh ഉം 24 kWh ഉം ആണ്. 293 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. നിലവിൽ ഇന്ത്യയിൽ 7.99 ലക്ഷം രൂപയാണ് ടാറ്റ ടിയാഗോ ഇവിയുടെ വില.

58
ടാറ്റ പഞ്ച് ഇ വി

ടാറ്റ പഞ്ച് ഇവി 25kWh, 35kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭ്യമാണ്. ഇത് 365 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വിശാലമായ ക്യാബിനും അത്യാധുനിക സവിശേഷതകളും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നായി ഉറച്ചുനിൽക്കുന്ന ടാറ്റ പഞ്ച് ഇവി ഇന്ത്യയിൽ 9.99 ലക്ഷം രൂപ മുതൽ ലഭ്യമാണ്.

68
എംജി കോമറ്റ്

എംജി കോമറ്റ് ഇവിയിൽ 17.3 കിലോവാട്ട്സ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 230 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. 4.99 ലക്ഷം രൂപയിൽ നിന്നാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. 56.3 ബിഎച്ച്പി പവറും 110 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കും.

78
ടാറ്റ നെക്സോൺ ഇ വി

ടാറ്റ നെക്‌സോൺ ഇവിയിൽ 30 kWh ഉം 45 kWh ഉം ശേഷിയുള്ള രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കും. ഇത് 489 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഈ മോഡൽ 214.5 bhp പവറും 215 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വില 12.49 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

88
സിട്രോൺ ഇസി3

സിട്രോൺ ഇസി3യുടെ എക്സ്-ഷോറൂം വില 12.90 ലക്ഷം രൂപയാണ് . 29.2 kWh ബാറ്ററി ഉപയോഗിച്ച് 246 കിലോമീറ്റർ സഞ്ചരിക്കാൻ ഇതിന് കഴിയും. 6.8 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. കൂടാതെ മണിക്കൂറിൽ 107 കിലോമീറ്റർ വേഗത കൈവരിക്കാനുമാകും.

Read more Photos on
click me!

Recommended Stories