ജൂലൈയിലെ കാർ വിൽപ്പന; ഇതാ മികച്ച വിൽപ്പന നേടിയ 10 എസ്‍യുവികൾ

Published : Aug 08, 2025, 02:16 PM IST

2025 ജൂലൈയിൽ ഇന്ത്യൻ വാഹന വിപണിയിൽ മൊത്തം 3,46,669 യൂണിറ്റുകൾ വിറ്റഴിച്ചു. ഹ്യുണ്ടായി ക്രെറ്റ ഒന്നാം സ്ഥാനം നിലനിർത്തി, മാരുതി സുസുക്കി ബ്രെസയും മഹീന്ദ്ര സ്കോർപിയോയും തൊട്ടുപിന്നിൽ.

PREV
110
ജൂലൈയിലെ വിൽപ്പന കണക്കുകൾ

2025 ജൂലൈ ഇന്ത്യൻ വാഹന വ്യവസായത്തിന് ആവേശകരമായ ഒരു മാസമായിരുന്നില്ല. കഴിഞ്ഞ മാസം ആകെ 3,46,669 യൂണിറ്റുകൾ വിറ്റഴിച്ചു, 2024 ജൂലൈയിൽ ഇത് 3,43,026 യൂണിറ്റായിരുന്നു.

210
ഇതാ വിൽപ്പന കണക്കുകൾ

മാരുതി സുസുക്കിയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വിപണിയിൽ മുന്നിൽ തുടർന്നു. അതേസമയം ഹ്യുണ്ടായിയും ടാറ്റ മോട്ടോഴ്‌സും യഥാക്രമം 10.3%, 11.6% എന്നിങ്ങനെ വാർഷിക വിൽപ്പനയിൽ വലിയ ഇടിവ് രേഖപ്പെടുത്തി.

310
ക്രെറ്റ ഒന്നാമൻ

വാങ്ങുന്നവരുടെ ഇടയിൽ എസ്‌യുവികൾ തന്നെയാണ് ഏറ്റവും കൂടുതൽ ജനപ്രിയം. ഹ്യുണ്ടായി ക്രെറ്റ ഒന്നാം സ്ഥാനം നേടി. 16,898 യൂണിറ്റുകളുടെ വിൽപ്പനയാണ് ഇത് രേഖപ്പെടുത്തിയത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 17,350 യൂണിറ്റുകളായിരുന്നു.

410
ക്രെറ്റയുടെ പ്രകടനം

ഈ നേരിയ ഇടിവ് ഉണ്ടായിരുന്നിട്ടും മാരുതി ബ്രെസയെയും മഹീന്ദ്ര സ്കോർപിയോയെയും (സ്കോർപിയോ N + സ്കോർപിയോ ക്ലാസിക്) മറികടക്കാൻ ക്രെറ്റയ്ക്ക് കഴിഞ്ഞു.

510
മാരുതി സുസുക്കി ബ്രെസ

2025 ജൂലൈയിൽ, മാരുതി സുസുക്കിക്ക് ബ്രെസയുടെ 14,065 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞു, ബ്രെസ നാല് ശതമാനം എന്ന ചെറിയ വാർഷിക ഇടിവ് രേഖപ്പെടുത്തി

610
മഹീന്ദ്ര സ്‍കോ‍പിയോ

മഹീന്ദ്ര സ്കോർപിയോയുടെ 13,747 യൂണിറ്റുകൾ റീട്ടെയിൽ ചെയ്തു. സ്കോർപിയോ 12 ശതമാനം വളർച്ച കൈവരിച്ചു.

710
മാരുതി സുസുക്കി ഫ്രോങ്ക്സ്

മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നാലാമത്തെ എസ്‌യുവിയാണ്, 2024 ജൂലൈയിൽ ഇത് 10,925 യൂണിറ്റായിരുന്നു. ഇത്തവണ 12,872 യൂണിറ്റുകൾ വിൽപ്പന നടത്തി. വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം വളർച്ച രേഖപ്പെടുത്തി.

810
നെക്സോണും പഞ്ചും

ടോപ്പ് 10 എസ്‌യുവികളുടെ പട്ടികയിൽ അടുത്തത് യഥാക്രമം 12,825 ഉം 10,785 യൂണിറ്റുകളും വിൽപ്പന നടത്തി ടാറ്റ നെക്‌സോൺ, പഞ്ച് എന്നീ മോഡലുകൾ ആണ്. എങ്കിലും കഴിഞ്ഞ വർഷം ഇതേ മാസത്തെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ട് മോഡലുകളുടെയും വിൽപ്പനയിൽ വലിയ ഇടിവ് നേരിട്ടു.

910
മഹീന്ദ്ര ഥാർ

9,845 യൂണിറ്റ് വിൽപ്പനയോടെ, 2025 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഏഴാമത്തെ എസ്‌യുവിയായിരുന്നു മഹീന്ദ്ര ഥാർ. ഓഫ്-റോഡ് എസ്‌യുവി 125 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.

1010
ടൊയോട്ട ഹൈറൈഡർ

ടൊയോട്ട ഹൈറൈഡർ ഇടത്തരം എസ്‌യുവി, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് കോംപാക്റ്റ് എസ്‌യുവികൾ യഥാക്രമം എട്ടാം, ഒമ്പതാം, പത്താം സ്ഥാനങ്ങൾ നേടി. 2024 ജൂലൈയിൽ 7,419 യൂണിറ്റുകളിൽ നിന്ന് ടികെഎം 8,814 യൂണിറ്റ് ഹൈറൈഡർ വിൽപ്പന നടത്തി, ഇത് 19% വാർഷിക വളർച്ചയാണ് കാണിക്കുന്നത്. അതേസമയം, വെന്യുവും സോനെറ്റും യഥാക്രമം 9 ശതമാനത്തിന്റെയും 19 ശതമാനത്തിന്റെയും വാർഷിക ഇടിവ് രേഖപ്പെടുത്തി.

Read more Photos on
click me!

Recommended Stories